ന്യൂഡൽഹി: നീ മെലിഞ്ഞിരിക്കുന്നു, നീ വളരെ സ്മാർട്ടും സുന്ദരിയുമാണ്, എനിക്ക് നിന്നെ ഇഷ്ടമാണ് എന്നിങ്ങനെയുള്ള സന്ദേശങ്ങൾ അജ്ഞാതരായ സ്ത്രീകൾക്ക് രാത്രി അയക്കുന്നത് അശ്ലീലമെന്ന് ബോംബൈ കോടതി. വാട്സ്ാപ്പിൽ ഇത്തരത്തിൽ സന്ദേശമയച്ച വ്യക്തിക്കെതിരെയുള്ള കേസിൽ വിധി പറയവേയാണ് മുംബൈയിലെ അഡീഷണൽ സെഷൻസ് ജഡ്ജി ഡിജി ധോബ്ലെയുടെ നിരീക്ഷണം. സമകാലിക സമൂഹ മാനദണ്ഡങ്ങൾ പ്രയോഗിക്കുന്ന ഒരു ശരാശരി വ്യക്തിയുടെ വീക്ഷണകോണിൽ നിന്നാണ് അശ്ലീലതയെ വിലയിരുത്തേണ്ടതെന്ന് ഉത്തരവിൽ പറയുന്നു.
‘നീ മെലിഞ്ഞവളാണ്’, ‘നീ വളരെ സ്മാർട്ടാണ’, ‘നീ സുന്ദരിയാണ്’, ‘നീ വിവാഹിതയാണോ’, ‘എനിക്ക് നിന്നെ ഇഷ്ടമാണ്’ എന്നിങ്ങനെയുള്ള സന്ദേങ്ങളും ഇത്തരം ഉള്ളടങ്ങളുള്ള സന്ദേശങ്ങളും പാരാതിക്കാരന് അർദ്ധരാത്രിയിൽ അയച്ചതായി കോടതി കണ്ടെത്തി. ഒരു വിവാഹിതയായ സ്ത്രീയോ ഭർത്താവോ അത്തരം വാട്ട്സ്ആപ്പ് സന്ദേശങ്ങളും അശ്ലീല ഫോട്ടോകളും സഹിക്കില്ല, പ്രത്യേകിച്ച് അയച്ചയാളും പരാതിക്കാരനും പരസ്പരം അറിയില്ലെങ്കിലെന്നും കോടതി പറഞ്ഞു.
2022 ൽ ഇതേ കേസിൽ പ്രതിയെ മജിസ്ട്രേറ്റ് കോടതി നേരത്തെ കുറ്റക്കാരനാണെന്ന് വിധിക്കുകയും മൂന്ന് മാസത്തേക്ക് തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പ്രതി സെഷൻസ് കോടതിയിലെത്തിയത്. രാഷ്ട്രീയ വൈരാഗ്യം മൂലമാണ് തന്നെ കേസിൽ കുടുക്കിയതെന്നാണ് പ്രതി വാദിച്ചത്. എന്നാൽ, ഇതിന് തെളിവുകൾ ഇല്ലെന്ന് നിരീക്ഷിച്ച കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രതി പരാതിക്കാരിക്ക് അശ്ലീല വാട്ട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി പ്രോസിക്യൂഷൻ തെളിയിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.
Discussion about this post