തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്ക്കാന് തയാറാണെന്ന് സഹകരണവകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന്. ഇക്കാര്യം എ.കെ.ആന്റണിയെ അറിയിച്ചു. പാര്‍ട്ടിക്ക് ഉചിതമായ തീരുമാനമെടുക്കാം. മല്സരിക്കില്ലെങ്കിലും തൃശൂര്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
സി.എന്‍. ബാലകൃഷ്ണന് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. മല്‍സരിക്കുന്നതിന് പ്രായം തടസ്സമല്ലെന്നും മനസ്സിന്റെ കരുത്താണ് പ്രധാനമെന്നും ബാലകൃഷ്ണന് പറഞ്ഞിരുന്നു.
Discussion about this post