ഡല്‍ഹി: അഞ്ചു കോടി രൂപ പിഴയടയ്ക്കാന്‍ നാലാഴ്ച്ച സമയം വേണമെന്ന ആര്‍ട്ട് ഓഫ് ലിവിങിന്റെ ആവശ്യം ദേശീയ ഹരിത ട്രിബ്യൂണല്‍ അംഗീകരിച്ചു. അതേ സമയം ഇന്ന് 25 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു.
പിഴ അടയ്ക്കാത്തതിനാല്‍ പരിപാടി റദ്ദാക്കണമെന്ന ഹര്‍ജി കര്‍ഷക സംഘടനകള്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ നല്കിയ സാഹചര്യത്തിലാണ് ശ്രീ ശ്രീ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും അധികംതുക അടയ്ക്കാന്‍ സാധിക്കില്ലെന്ന് ശ്രീശ്രീ രവിശങ്കര്‍ ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. ജയിലില്‍ പോയാലും പിഴയടക്കില്ലെന്ന് മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയിരുന്നോ എന്ന് കോടതി ചോദിച്ചു. പരിസ്ഥിതി നാശം വരുത്തിയതിനാണ് പിഴയീടാക്കുന്നതെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിനാലാണ് അങ്ങനെ പറയേണ്ടിവന്നതെന്ന് ആര്‍ട്ട് ലിവിങിന് വേണ്ടി ഹാജരായ അഭിഭാഷക മറുപടി നല്കി.
യമുന നദിക്കരയില്‍ നടത്തുന്ന ‘ലോക സാംസ്?കാരികോത്സ’വത്തിന്? ചുമത്തിയിരുന്ന പിഴ അടക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ ഹരിത ട്രൈബ്യൂണല്‍ ഒരു ദിവസം കൂടി സമയം നീട്ടി നല്‍കിയിരുന്നു. മുന്‍കൂറായി പിഴ അടച്ചാല്‍ മാത്രമേ പരിപാടി നടത്താനുള്ള അനുമതി നല്‍കാനാവൂ എന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഇന്ന് തുടങ്ങുന്ന സാംസ്കാരികോത്സവം മൂന്ന് ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുക.
Discussion about this post