തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ സീ വോട്ടര്‍ സര്‍വ്വേ ഫലം.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ കൂടുതലും പേര് അസംതൃപ്തരാണ്. 37 ശതമാനം പേര് അഴിമതിയാണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം. സോളാര്‍ കേസ് നിര്‍ണായകമാകുമെന്നും സര്‍വേ ഫലം പറയുന്നു. ആകെയുള്ള 140ല്‍ 86 സീറ്റുകളുമായി ഇടതുമുന്നണി അധികാരത്തിലെത്തും. യു.ഡി.എഫിന് 53 സീറ്റുകളില്‍ ഒതുങ്ങും. എല്‍ഡിഎ കേരളത്തില്‍ മുന്നേറ്റം കൈവരിക്കും. മൂന്നാം മുന്നണിയായി ശക്തമായി രംഗത്തുള്ള എന്‍.ഡി.എ.ക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സര്‍വേ പറയുന്നു.
സര്‍വേ പ്രകാരം യു.ഡി.എഫിന്റെ വോട്ടുവിഹിതം മുന്‍വര്‍ഷത്തെ 45.8 ശതമാനത്തില്‍നിന്ന് 41.3 ശതമാനം ആയി കുറയും. 43.8 ശതമാനം ആയിരിക്കും എല്‍.ഡി.എഫിന്റെ വോട്ടുവിഹിതം. എന്‍.ഡി.എ.ക്ക് 10 ശതമാനവും മറ്റുള്ളവര്‍ക്ക് അഞ്ചു ശതമാനവുമായിരിക്കും വോട്ടുവിഹിതമെന്നും സര്‍വേ വിലയിരുത്തുന്നു.
Discussion about this post