കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്. ഒരു അന്വേഷണത്തെയും ഭയക്കുന്നില്ല. സിപിഎമ്മിനെ ഇല്ലാതാക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്ന് കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ പി. മോഹനനും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് തെളിവുകുളുടെ അഭാവത്തില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
Discussion about this post