അഴിമതി കഥകള്‍ ഓരോന്നായി പുറത്ത് വരുമ്പോഴാണ് സോണിയഗാന്ധി ദേശസ്നേഹത്തെ കുറിച്ച് വികാരം കൊള്ളുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അഴിമതിക്കാരെ കുടുക്കാനാണ് ശ്രമിച്ചത്. അതില്‍ സോണിയ ഗാന്ധി വികാരം കൊള്ളുന്നത് എന്തിനെന്നും അമിത് ഷാ ചോദിച്ചു. കേരളത്തില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ
അവരുടെ ദേശസ്നേഹവും പുത്രസ്നേഹവും നാട്ടുകാര്‍ക്ക് അറിയാം. ഭൂമിയിലും ആകാശത്തിലും പാതാളത്തിലും അഴിമതി നടത്തി അതിനെ റിമോട്ട് കണ്ട്രോള്കൊണ്ട് നിയന്ത്രിക്കുകയാണ് സോണിയയെന്നും അമിത് ഷാ പറഞ്ഞു.
ഇതിനിടെ സോണിയ ഗാന്ധിക്കെതിരെ സിപിഎമ്മും രംഗത്തെത്തി, ആരോപണങ്ങളോട് വികാരപരമായല്ല പ്രതികരിക്കേണ്ടതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു.
Discussion about this post