ഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇന്ത്യയിലുള്ള ഇറ്റാലിയന്‍ നാവികന് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ സുപ്രീംകോടതി. മാനുഷിക വശങ്ങള് പരിഗണിച്ച് സാല്‍വത്തോറെ ജിറോണിന്റെ അപേക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചു. നേരത്തേ കേസിലെ പ്രതിയായ മറ്റൊരു നാവികന് ഏപ്രില്‍ 30 വരെ ഇറ്റലിയില്‍ തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ചികിത്സാ ആവശ്യം അംഗീകരിച്ചാണ് കടല്‍ക്കൊലക്കേസ് പ്രതിയായ മാസിമിലാനോ ലെത്തോറെയെ ഇളവ് അനുവദിച്ചിരുന്നത്.
കൊല്ലം നീണ്ടകരയില്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളികളായ വാലന്റൈന്‍, അജീഷ് പിങ്ക് എന്നിവര്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കേസിലാണ് ഇറ്റാലിയന്‍ നാവികര്‍ അറസ്റ്റിലായത്. കപ്പലിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന ഇറ്റാലിയന്‍ നാവികര്‍, മത്സ്യബന്ധനബോട്ട് കടല്‍ക്കൊള്ളക്കാരുടെ ബോട്ടാണെന്ന് തെറ്റിദ്ധരിച്ച് വെടിയുതിര്‍ത്തുവെന്നാണ് ഇറ്റാലിയന്‍ അധികൃതരുടെ വാദം.
Discussion about this post