കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുഖപത്രമായ പ്രതിച്ഛായ. പിണറായി വിജയന് അനുഭവ സമ്പന്നനും പക്വമതിയുമായ നേതാവാണെന്ന് പ്രതിച്ഛായയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. പുതിയ മുഖ്യമന്ത്രിയുടെ ആദ്യ ചുവടുവയ്പുകളെല്ലാം അഭിനന്ദനാര്‍ഹമാണ്. പിണറായിയുടെ വിശലാമനസ്കതയോടെയുള്ള സമീപനം എല്ലാ മുറിവുകളും ഉണക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖമൊഴിയില്‍ വ്യക്തമാക്കുന്നു.
അതേസമയം, സോളര്‍, ബാര്‍ കോഴ മെത്രാന് കായല്‍ വിഷയങ്ങള്‍ ജനങ്ങളെ യുഡിഎഫില്‍ നിന്നകറ്റിയെന്നും മാസികയിലെ ലേഖനത്തില്‍ വ്യക്തമാക്കുന്നു. വികസനങ്ങള്‍ ഗ്രൂപ്പ് വഴക്കില്‍ മുങ്ങിപ്പോയെന്നും പ്രതിച്ഛായ പറഞ്ഞുവയ്ക്കുന്നു.
Discussion about this post