ഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ സബ്രംഗ് ട്രസ്റ്റിന്റെ അംഗീകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയതു കൊണ്ടാണ് അംഗീകാരം റദ്ദാക്കുന്നതെന്നു മന്ത്രാലയം അറിയിച്ചു. ടീസ്ത സെദല്‍വാദിന്റെ രണ്ടു സന്നദ്ധ സംഘടനകള്‍ അനധികൃതമായി വിദേശത്തുനിന്ന് പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഒളിപ്പിച്ചതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിക്കെതിരെ സിബിഐ കേസെടുത്തിരുന്നു. അണ്ടര്‍ സെക്രട്ടറി ആനന്ദ് ജോഷിക്കെതിരെയായിരുന്നു കേസ്.
ക്രമക്കേടിന് കൂട്ടുനിന്നുവെന്നും ക്രമവിരുദ്ധമായി വിദേശ പണം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഒത്തുതീര്‍പ്പിനായി നോട്ടിസ് നല്‍കിയെന്നും ആനന്ദ് ജോഷിക്കും, പേര് വെളിപ്പെടുത്താത്ത മറ്റു ചിലര്‍ക്കുമെതിരെ നേരത്തെ പരാതിയുണ്ടായിരുന്നു.
Discussion about this post