ഡല്‍ഹി: ജമ്മു കശ്മീരിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഖാലിദ് വാലിദ് എന്നയാളാണെന്ന് റിപ്പോര്‍ട്ട്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫീസ് സയ്ദിന്റെ മരുമകനാണ് വാലിദ്. ഒരു ദേശീയ ദിനപത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത നല്‍കിയത്.
ലഷ്കര്‍ ഇ തോയ്ബയുടെ ഇന്ത്യ വിരുദ്ധ പദ്ധതികളിലെ പ്രധാന പങ്കാളിയാണ് ഖാലിദ് വാലിദ്. ഭീകരസംഘടനയായ ഹാഫിസ് സയീദ് നേതൃത്വം നല്കുന്ന ജമാത്ത് ഉദ്വയുമായി ചേര്‍ന്നാണ് ഖാലിദ് പാംപോറില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതെന്നാണ് വിവരം.
ശനിയാഴ്ചയാണ് പാംപോറില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ഭീകരാക്രമണം നടന്നത്. സംഭവത്തില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുള്‍പ്പെടെ എട്ട് ജവാന്മാര് കൊല്ലപ്പെട്ടു.
സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു.
Discussion about this post