ഡല്‍ഹി: ആദ്യം സോണിയ, പിന്നെ രാഹുല്‍ ഇപ്പോഴിതാ പ്രിയങ്കയും..ആര് വന്നാലും യുപി തെരഞ്ഞെടുപ്പില്‍ അത് യാതൊരു മാറ്റവും ഉണ്ടാക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. കോണ്‍ഗ്രസിന്റ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അമിത് ഷാ പറഞ്ഞു.
നിലവില്‍ ഒന്നും നഷ്ടപ്പെടാനില്ലാത്ത സാഹചര്യത്തില്‍ യുപിയില്‍ എന്ത് കിട്ടിയാലും അത് കോണ്‍ഗ്രസിന് നേട്ടമാണെന്ന് ബിജെപി നേതാവ് ദിനേഷ് ശര്‍മ്മ പറഞ്ഞു. ആദ്യം സോണിയ പരാജയപ്പെട്ടു, പിന്നെ രാഹുല്‍ വന്നു, ഇപ്പോള്‍ പ്രിയങ്ക വരുന്നുവെങ്കില്‍ രാഹുല്‍ പരാജയമാണെന്ന് ചിന്തിക്കുന്നത് കൊണ്ടാണ്. കോണ്‍ഗ്രസ് പ്രതീക്ഷയില്‍ ജിവിക്കുന്നുവെങ്കിലും യുപിയില്‍ അവരെ കാത്തിരിക്കുന്നത് വലിയ നിരാശയാണെന്നും ദിനേഷ് ശര്‍മ്മ പറഞ്ഞു. വികസനവും കേന്ദ്രസര്‍ക്കാരിന്റെ സമീപനവുമാണ് യുപിയില്‍ ബിജെപി തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ പ്രിയങ്ക തെരഞ്ഞെടുപ്പിന് നയിക്കുമെന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് തള്ളി. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പടച്ചുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post