ബിജെപിയുമായി യാതൊരുവിധ ബന്ധത്തിനും ഇല്ലെന്നു പറഞ്ഞ കെ എം മാണിക്കും കേരള കോണ്‍ഗ്രസ്സ് എം നും ബി ജെപി യുടെ മറുപടി .
വരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആ പാര്‍ട്ടിയാണ് . ബി ജെ പി ആരെയും പോയി ക്ഷണിച്ചട്ടില്ല . അതിനാല്‍ തന്നെ ഒരു അദ്ധ്യായവും തുറന്നട്ടുമില്ല . അത് കൊണ്ട് അടയ്ക്കേണ്ട കാര്യവുമില്ല .തീരുമാനം ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടാകട്ടെയെന്നു കുമ്മനം രാജശേഖരന് പ്രതികരിച്ചു
ബിജെപി യുമായി യാതൊരുവിധ ചര്‍ച്ചയും നടന്നട്ടില്ലയെന്നു ചരല്‍ക്കുന്ന് ക്യാമ്പിലെ പ്രസംഗത്തില്‍ കെ എം മാണിയും , ജോസ് കെ മാണിയും പറഞ്ഞിരുന്നു . ഈ വിഷയത്തിനെ സംബന്ധിച്ചുള്ള ചോദ്യത്തോട് ആയിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പ്രതികരിച്ചത്
Discussion about this post