തിരുവനന്തപുരം: സ്വന്തം പിറന്നാളായ ഇന്ന് എല്ലാവര്ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യണമെന്ന് കാണിച്ചുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ കത്തിലെ നിര്‍ദ്ദേശം നടപ്പിലാക്കി ട്രാന്‍സ്പോര്‍ട്ട് ഓഫിസുകള്‍. എന്നാല്‍ മേധാവിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശം നല്‍കിയത് വിവാദമായിട്ടുണ്ട്. ഇത് ആദ്യമായാണ് സംസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥന് തന്നെ തന്റെ സ്വന്തം പിറന്നാല്‍ ആഘോഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം അയയ്ക്കുന്നത്. ഇത്തരമൊരു സര്‍ക്കുലര്‍ അയക്കാനുള്ള സാഹചര്യം സംബന്ധിച്ച് ഗതാഗത മന്ത്രി വിശദീകരണം തേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്
. പിറന്നാളായ ഇന്ന് എല്ലാവര്ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യണമെന്ന് കാണിച്ചാണ് തച്ചങ്കരി ഇന്നലെ കത്ത് നല്‍കിയത്. വിതരണം ചെയ്യേണ്ട മധുരപലഹാരങ്ങള്‍ അയച്ചു തരും. ഇനി കിട്ടാതെ വന്നാല്‍ സ്വന്തം നിലയ്ക്ക് വാങ്ങിയ നല്കിയ ശേഷം ബില്ല് തിരികെ അയച്ചുകൊടുത്താല്‍ പണം തിരികെ നല്‍കുമെന്ന് ഫോണില്‍ അറിയിച്ചതായും പറയുന്നുണ്ട്. കൊച്ചിയില്‍ തച്ചങ്കരി നേരിട്ട് പങ്കെടുത്ത് ഓഫിസില്‍ വച്ച് കേക്ക് മുറിച്ചു.
പിറന്നാള്‍ ആഘോഷ സന്ദേശത്തില്‍ തന്റെ ഭരണകാലത്തെ നേട്ടങ്ങളെല്ലാം അക്കമിട്ട് നിരത്തിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ അതിവേഗം ബഹുദൂരം മുന്നിലെത്തിച്ച് എല്ലാം ശരിയാക്കാന്‍ പിന്തുണ വേണമെന്ന അഭ്യര്‍ത്ഥനയും നടത്തുന്നു. തുടര്‍ന്നുള്ള നാളുകളിലെ ജാഗ്രതയോടു കൂടിയ കൂട്ടായ പ്രവര്‍ത്തനത്തിനുള്ള മധുരസമ്മാനമാണ് താന്‍ അയച്ചു നല്കുന്ന മധുര പലഹാരം എന്ന് ഓര്‍മ്മിപ്പിച്ചാണ് കത്ത് അവസാനിപ്പിക്കുന്നത്.
Discussion about this post