കൊല്ലം: പിണറായി വിജയന് മിടുക്കനായ മുഖ്യമന്ത്രിയെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പിണറായിയോട് തനിക്ക് എന്നും ബഹുമാനം മാത്രമേയുള്ളൂ.
എസ്.എന്‍.ഡി.പിയോഗം സംഘടിപ്പിക്കുന്ന പരിപാടികളിലേയ്ക്ക് ഇനിയും അദ്ദേഹത്തെ വിളിയ്ക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. കൊല്ലം എസ്.എന്‍ കോളജില്‍ സംഘടിപ്പിച്ച പരിപാടിയിലേയ്ക്ക് പിണറായിയെ ക്ഷണിച്ചതിനെ കുറിച്ച് പ്രതികരിക്കവേയാണ് വെള്ളാപ്പള്ളി പിണറായിയെ പുകഴ്ത്തിപ്പറഞ്ഞത്.
Discussion about this post