കൊച്ചി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം താന്‍ സ്വമേധയാ രാജിവയ്ക്കില്ലെന്നും വേണമെങ്കില്‍ സര്‍ക്കാര്‍ ആവശ്യപ്പെടട്ടെ എന്നും പ്രയാര്‍ ഗോപാലകൃഷ്ണന്. രാജിവെയ്ക്കാന്‍ തനിക്ക് മടിയില്ല. എന്നാല്‍ സര്‍ക്കാര്‍ എന്നോട് രാജി ആവശ്യപ്പെടണം. എങ്കില്‍ മാത്രമെ ഞാന്‍ രാജി വയ്ക്കുകയുള്ളു. എന്നെ ഈ സ്ഥാനത്തേക്ക് ചുമതലപ്പെടുത്തിയ കോണ്‍ഗ്രസ് നേതാക്കളോടും പാര്‍ട്ടിയോടും രാജിയെക്കുറിച്ച് എനിക്ക് ആലോചിക്കണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
ശബരിമല തെരുവില്‍ കെട്ടിയിട്ട ചെണ്ടയല്ലെന്നും ആര്‍ക്കും വന്ന് തട്ടിയും മുട്ടിയും പോകാന്‍ അനുവദിക്കില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
Discussion about this post