ക്ഷേത്രങ്ങളുടെ പരിസരത്ത് ആയുധപരിശീലനം നടത്തരുത് എന്ന് നേരത്തെ തന്നെ ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം നല്കിയിട്ടുള്ളതാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്. താന്‍ പ്രസിഡന്റായതിനു ശേഷം ആയുധപരിശീലനം നടക്കുന്നതായുള്ള പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തും. ദേവസ്വം മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ചചെയ്തിട്ടില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
സംഘര്‍ഷമല്ല സമാധാനമാണ് ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കാന്‍ അനുവദിക്കില്ലെന്നും ക്ഷേത്രങ്ങളില്‍ ആര്.എസ്.എസ് ശാഖ അനുവദിക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞിരുന്നു.
Discussion about this post