ഡല്‍ഹി: ഇനി പൊതുജനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരെ നിര്‍ദേശിക്കാന്‍ അവസരം ഒരുങ്ങുന്നു. ഓണ്‍ലൈന്‍ ആയിട്ടാണ് നാമനിര്‍ദേശം ചെയ്യേണ്ടത്. ഇത്തരത്തില്‍ നാമനിര്‍ദേശം ചെയ്യുന്നവര്‍ അവരുടെ ആധാര്‍ നമ്പറും നല്‍കണം. ആളുകളുടെ വിശ്വാസീയത ഉറപ്പുവരുത്തുന്നതിനാണിത്. പത്മ പുരസ്ക്കാരത്തിലെ സുതാര്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം.
പ്രമുഖമായ പുരസ്കാര നിര്‍ണയത്തിന് ജനങ്ങളെ കൂടി ഉള്‍പ്പെടുത്തുന്നത് ആദ്യമായാണ്. കഴിവുകളുള്ള അധികം അറിയപ്പെടാത്തവരെ പുരസ്കാരത്തിന് അര്‍ഹരാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയ സ്വാധീനം എന്ന അപഖ്യാതി ഒഴിവാക്കാനും കഴിയും.
Discussion about this post