ഗോവിന്ദചാമിയുടെ ശിക്, ഇളവ് ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി സൗമ്യയുടെ അമ്മ സുമതി. തനറിയാതെ പുതിയ സര്‍ക്കാര്‍ കേസ് വാദിക്കുന്ന അഭിഭാഷകനെ മാറ്റി. കീഴ് കോടതികളില്‍ ഗോവിന്ദചാമിക്ക് വധശിക്ഷ വാങ്ങി നല്കിയ അഭിഭാഷകനെ തന്നെ പ്രോസിക്യൂഷനായി നിയമിക്കണമെന്നായിരുന്നു തന്റെ ആവശ്യം. ഇത് സര്‍ക്കാര്‍ പരിഗണിച്ചില്ല.
”സര്‍ക്കാര്‍ ഭരണം മാറിയപ്പോള്‍ വക്കീലിനെ മാറ്റിയതും ഒന്നും അറിഞ്ഞില്ല. സുപ്രീം കോടതിയില്‍ കേസെത്തിയപ്പോള്‍ ഒന്നും അറിയാത്ത വക്കീലിനെ കൊണ്ടു നിര്‍ത്തി കേസ് കൂട്ടികൊഴച്ചതെന്തെന്ന് എനിക്കിറിയില്ല. ഇതിന്റെ പിന്നില്‍ ആരോ ഉണ്ട് അല്ലാതെ ഇങ്ങനെ സംഭവിക്കില്ല. ഒന്നും അറിയാത്ത ഒരു വക്കീലിനെ സുപ്രീം കോടതിയില്‍ കൊണ്ടു നിര്‍ത്തി എന്റെ കുട്ടീടെ കേസ് കുഴച്ചു മറിച്ചില്ലേ. നീതിക്കായ് ഏതറ്റം വരേയും പോകും”.-സുമതി പറഞ്ഞു.
”എന്ത് തെളിവാണ് ഇനിയും വേണ്ടത്. അവളുടെ നഖത്തിനിടയില്‍ നിന്ന് അയാളുടെ തൊലിയുടെ അംശം കിട്ടിയതല്ലേ, മുടി കിട്ടിയില്ലേ. ഇനീം എന്ത് തെളിവാണ് വേണ്ടത്. ഇനിയൊരു സൗമ്യയും ഉണ്ടാവരുതെന്നാണ് ആഗ്രഹിച്ചത്്, പക്ഷേ നീതി കിട്ടിയില്ല. നീതി കിട്ടുമെന്ന്് പ്രതീക്ഷിച്ചു. പക്ഷേ നീതി കിട്ടിയില്ല. പ്രതിക്ക് തൂക്ക് കയര്‍ കിട്ടുന്നത് വരെ പോരാടും. ഏതറ്റം വരേയും പോകുമെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.
Discussion about this post