കൊല്ലം ശക്തികുളങ്ങരയില്‍ കാറിടിച്ച് ബിജെപി കൊല്ലം വനിതാ കൗണ്‍സിലറും പിതാവും മരിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മരുത്തടി സ്വദേശി അഖിലാണ് അറസ്റ്റിലായത്. ബിജെപി കൗണ്‍സിലറായ കോകില എസ്.കുമാറും പിതാവ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ എസ്.സുനില്‍കുമാറും കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്.
സ്ക്കൂട്ടറില്‍ കാറിടിച്ച് ഉണ്ടായ അപകടത്തെതുടര്‍ന്ന് അഖില്‍ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. രാത്രി തന്നെ പൊലീസ വാഹനം കണ്ടെത്തിയെങ്കിലും പ്രതി ഒളിവില്‍പോയി. ഇന്നലെ ഉച്ചയോടെയാണ് അഖില്‍ പിടിയിലായത്. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായും പരിശോധനയില്‍ ലഹരി സാന്നിധ്യം കണ്ടെത്താതിരിക്കാനുമാണ് ഒളിവില്‍ പോയതെന്നുമാണ് നിഗമനം.
കൊല്ലം കോര്‍പറേഷനിലെ ആദ്യ ബിജെപി കൗണ്‍സിലറായ കോകില, ഒരു ഓണാഘോഷ ചടങ്ങില്‍ പങ്കെടുത്ത് പിതാവിനൊപ്പം സ്കൂട്ടറില്‍ മടങ്ങുമ്പോഴായിരുന്നു അപകടം. അന്‍പത് മീറ്റര്‍ അകലേക്ക് തെറിച്ചുവീണ കോകിലയുടെ തല സ്ലാബില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ പിതാവ് പുലര്‍ച്ചയോടെ മരിച്ചു.
Discussion about this post