
ഗോവിന്ദചാമിയെ ചാര്‍ളി തോമസാക്കി മതപരിവര്‍ത്തനം ചെയ്തുവെന്നും, ഇയാള്‍ക്ക് നിയമസഹായവും സാമ്പത്തീക സഹായവും നല്‍കിയെന്ന് ആരോപണമുയര്‍ന്ന സംഘടനയാണ് ആകാശപ്പറവകള്‍. എന്നാല്‍ ഇത്തരം പ്രചരണങ്ങളെല്ലാം നിഷേധിക്കുകയാണ് ഈ മിഷണറി സംഘടനയുടെ ഭാരവാഹികള്‍.
ആകാശപ്പറവകളെ കുറിച്ച് അറിയാം
1- സീറോ മലബാര്‍സഭയ്ക്ക് കീഴില്‍ ദിവ്യകാരുണ്യസഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആകാശപ്പറവകള്‍
2- തൃശ്ശൂര്‍ ജില്ലയിലെ ചെന്നായിപ്പാറയിലാണ് ആകാശപ്പറവ എന്ന സംഘടനയുടെ ആസ്ഥാനം.
3- ഡല്‍ഹിയിലും, കശ്മീരിലും, ആന്ധ്രയിലുമെല്ലാം സംഘടനകള്‍ക്ക് പ്രവര്‍ത്തന സംവിധാനങ്ങളുണ്ട്.
4- ധ്യാനപരിപാടികള്‍ സ്ക്കൂള് നടത്തിപ്പ്, അനാഥാലയം നടത്തിപ്പ്, കുഷ്ഠരോഗികളെയും കാന്‍സര്‍ രോഗികളെയും പരിചരിക്കല്എന്നിവയാണ് ട്രസ്റ്റ് നടത്തുന്നതെന്നാണ് ഭാരവാഹികള്‍ പറയുന്നത്
5-1994ല്‍ മദര്‍ തെരേസ കേരളം സന്ദര്‍ശിച്ചപ്പോഴാണ് ട്രസ്റ്റ് ഉദ്ഘാടനം ചെയ്തത്
6-ഗോവിന്ദചാമിയുമായി ഒരു ബന്ധവുമില്ലെന്ന് ആകാശപ്പറവകളുടെ ദിവ്യഹൃദയ ആശ്രമ ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ്ജ് കണ്ണംപ്ലാക്കല്‍ അവകാശപ്പെടുന്നത്.
7-ഇതേപേരില്‍ മറ്റൊപു സംഘടന പ്രവര്‍ത്തിക്കുന്നതായി അറിയില്ലെന്നാണ് ഭാരവാഹികളുടെ വിശദീകരണം
8-സൗമ്യ മരിച്ചപ്പോള്‍ കേരളമാകെ സഞ്ചരിച്ച് സമാധാനയാത്ര നടത്തിയെന്നാണ് ഗോവിന്ദചാമിക്കായി മുമ്പ് പ്രാര്‍ത്ഥന നടത്തി എന്ന ആരോപണത്തിന് മറുപടിയായി ട്രസ്റ്റ് അധികൃതര്‍ പറയുന്നത്.
9-ആളൂരിനെ പോലുള്ള അഭിഭാഷകരെ അറിയില്ലെന്നും, ഫീസ് നല്‍കാനുള്ള പണം തങ്ങളുടെ കയ്യിലില്ലെന്നും ഭാരവാഹികള്‍ പറയുന്നു
10-ജനങ്ങളില്‍ നിന്ന് പണം ശേഖരിച്ചാണ് ട്രസ്റ്റ് നടത്തുന്നതെന്നാണ് ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നത്.
അതേസമയം സൗമ്യക്കേസിന്റെ തുടക്കം മുതല്‍ ഗോവിന്ദചാമിയുമായി ബന്ധപ്പെട്ട് ആകാശപ്പറവകളുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ അന്വേഷണസംഘത്തിന്റെ ഭാഗത്ത് നിന്നോ, സംഘടനയുടെ ഭാഗത്ത് നിന്നോ യാതൊരു വിശദീകരണവും ഉണ്ടായിട്ടില്ല. യാചകരെ മതം മാറ്റുന്ന സംഘടനയാണ് ആകാശപ്പറവകളെന്നും, ജയിലിലെത്തി കുറ്റവാളികളെ മതം മാറ്റുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ചാര്‍ളി തോമസ് എന്ന ഗോവിന്ദചാമിക്ക് വേണ്ടി അഡ്വക്കറ്റ് ബിജു ആളൂരിനെ ചുമതലപ്പെടുത്തിയത് ആകാശപ്പറകളാണെന്നാമ് മറ്റൊരു ആരോപണം. കേസില്‍ ചാര്‍ളി തോമസിനെ വധശിക്ഷയില്‍ നിന്നൊഴിവാക്കിയ ദിവസം ട്രസ്റ്റിന്റെ സ്ഥാപനങ്ങളില്‍ മധുരം വിതരണം ചെയ്തിരുന്നുവെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു. എന്നാല്‍ വിശദീകരണം നല്‍കാതെ എല്ലാം ഒറ്റയടിക്ക് നിഷേധിക്കുകയാണ് അധികൃതര്‍.
Discussion about this post