ഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു. സുപ്രീം കോടതി വിധിയില്‍ ഗുരുതര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്നൊഴിവാക്കിയ സുപ്രീംകോടതി വിധി പുനഃപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
സൗമ്യയുടെ മരണത്തില്‍ ഗോവിന്ദച്ചാമിക്ക് പങ്കില്ലെന്നു പറയാനാകില്ല. ഗോവിന്ദച്ചാമിക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നും കീഴ്ക്കോടതി വിധിച്ച വധശിക്ഷ പുനസ്ഥാപിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഐപിസി മുന്നൂറാം വകുപ്പിന്റെ സാധ്യത പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
Discussion about this post