തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് പ്രവേശനത്തിനുള്ള മെറിറ്റ് സീറ്റിലെ ഫീസ് കുറയ്ക്കാന്‍ തയാറാണെന്ന് എംഇഎസ്. എംഇഎസ് ചെയര്മാന് ഫസല്‍ ഗഫൂറാണ് ഇക്കാര്യം അറിയിച്ചത്. ഫീസ് കുറയ്ക്കുന്നത് കോളേജിന്റെ വരുമാനത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
250000 എന്നുള്ളത് സീറ്റൊന്നിനു 40,000 രൂപ വരെ കുറച്ച് 210000 ആക്കിയാലും കോളേജിന് നഷ്ടമില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. മറ്റ് മെഡിക്കല്‍ മാനേജേമെന്റുകളും ഫീസ് കുറയ്ക്കാന്‍ തയാറാകുമെന്നു പറഞ്ഞ ഫസല്‍ ഗഫൂര്‍ മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ആവശ്യപ്പെട്ടു.
Discussion about this post