ഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി തുറന്ന കോടതിയില്‍ കേസ് വാദം കേള്‍ക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. പ്രതി ഗോവിന്ദചാമിയ്ക്ക് കീഴ്കോടതി നല്കിയ ശിക്ഷ ശരി വെയ്ക്കണമെന്നാവശ്യപ്പെട്ട് മാതാവും സര്‍ക്കാരും ഇന്ന്സുപ്രീംകോടതിയെ സമീപിച്ചു. പുന: പരിശോധനാ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.
നേരത്തേ കീഴ്കോടതി നല്കിയ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ചുരുക്കിയിരുന്നു. ഗോവിന്ദചാമിയ്ക്ക് ബലാത്സംഗത്തിന് ശിക്ഷ നല്കിയ കോടതി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്നതിന് ഗോവിന്ദചാമിക്കെതിരേ തെളിവ് ഇല്ല എന്നായിരുന്നു കണ്ടെത്തിയത്. ഇതിന് പിന്നാലെ തന്നെ റിവ്യൂ പെറ്റീഷന് നല്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു.
Discussion about this post