തിരുവനന്തപുരം: കോടതി മുറിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ഇറക്കി വിട്ട് ഒരു വിഭാഗം അഭിഭാഷകര്‍. മന്ത്രി ഇപി ജയരാജനെതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്ന് വനിത മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ള സംഘത്തെ ബലമായി ഇറക്കി വിട്ടത്.
മാധ്യമങ്ങളെ ആരും തടയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിക്കെതിരായ കേസ് പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞത്. ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. അഭിഭാഷകര്‍ തരുന്ന വിവരങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന നിലപാടാണ് അഭിഭാഷകര്‍ സ്വീകരിച്ചത്.
കോടതി പരിഗണിച്ചു കൊണ്ടിരിക്കേ ജഡ്ജിയുടെ മുമ്പില്‍ വച്ചായിരുന്നു ഒരു സംഘം അഭിഭാഷകരുടെ ജനാധിപത്യത്തെയും, ജുഡീഷ്യറിയേയും അപമാനിക്കുന്ന സംഭവം അരങ്ങേറിയത്.ഒരു മണിക്കൂറിലധികം കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നുവെങ്കിലും ഇപി ജയരാജന്റെ കേസ് പരിഗണിച്ച് തുടങ്ങിയപ്പോഴാണ് അഭിഭാഷകര്‍ ഇടപെട്ട് മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടത്.
Discussion about this post