തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ചയല്ല, ഗുണ്ടാവാഴ്ചയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ദളിതര്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും നേരെ സിപിഎം നടത്തുന്ന അക്രമരാഷ്ട്രീയത്തിനെതിരേ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാനും നാലര മാസമായി സംസ്ഥാനത്തെ ക്രമസമാധാന നില ധ്വംസിക്കപ്പെട്ടുവെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുത്താനും വേണ്ടിയാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഉന്മൂലന രാഷ്ട്രീയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. രാഷ്്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തണമെന്ന ആഹ്വാനം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടന്ന മാര്‍ച്ചാണ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തത്. കമ്മീഷണര്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് വി. മുരളീധരനും നിയമസഭയിലേക്ക് നടന്ന മാര്‍ച്ച് ഒ. രാജഗോപാല്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്തു. ചെകുത്താന് വേദമോതുന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകളെന്ന് വി. മുരളീധരന് പരിഹസിച്ചു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ താക്കീതാണ് പ്രതിഷേധത്തിലെ ജനപങ്കാളിത്തമെന്ന് ഒ. രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
ഒരേസമയം നിയമസഭയിലേക്കും സെക്രട്ടറിയേറ്റിലേക്കും പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്കും നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Discussion about this post