ആലപ്പുഴ: ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് രാജിവെച്ച് ഒഴിഞ്ഞ മുന്‍ മന്ത്രി ഇപി ജയരാജന്റെ നടപടി ഇന്റര്‍നാഷണല്‍ മണ്ടത്തരമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സാമ്പത്തിക ആരോപണം ഇല്ലാത്തിടത്തോളം രാജി വെക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും ചെറിയ ആരോപണം വന്നപ്പോള്‍ കരുത്തനായ ജയരാജനെ മാറ്റിയത് ഭരണത്തിന്റെ ഓജസും തേജസും കെടുത്തിയതായും വെള്ളാപ്പള്ളി പറഞ്ഞു. മാത്രമല്ല ഇതോടെ പ്രതിപക്ഷം നന്നായി കളിച്ചു. രാജിയോടെ പ്രതിപക്ഷത്തിന്റെയും രമേശ് ചെന്നിത്തലയുടെയും ഗ്രാഫ് ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു.
ഭാര്യാസഹോദരിയും എംപിയുമായ പികെ ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാരെ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എംഡിയായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ഇപി ജയരാജന് രാജി വെക്കേണ്ടി വന്നത്. ജയരാജന്റെ മറ്റ് ബന്ധുക്കളും പല സ്ഥാപനങ്ങളിലും നിയമനങ്ങള്‍ നേടിയതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വലംകൈ ആയിരുന്നിട്ടുകൂടി ജയരാജനെ പിന്തുണയ്ക്കുന്ന യാതൊരു പ്രസ്തവനയും മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഇപി ജയരാജന് നിര്‍ബന്ധിതനായത്. എന്നാല്‍ ബന്ധു നിയമന വിവാദം കൊണ്ട് മാത്രം രാജിവെച്ച ജയരാജന്റെ നടപടിയെ ആണ് വെള്ളാപ്പള്ളി മണ്ടത്തരമെന്ന് വിശേഷിപ്പിക്കുന്നത്.
Discussion about this post