ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്ചുതാനന്ദന് പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് കെ ആര് ഗൗരിയമ്മ. സമരം നടക്കുമ്പോള്‍ വിഎസ് കോട്ടയത്തായിരുന്നെന്നും ഗൗരിയമ്മ പറഞ്ഞു. പുന്നപ്ര വയലാര്‍ സമരത്തിന്റെ എഴുപതാം വാര്‍ഷികം ആചരിക്കവെയാണ് ഗൗരിയമ്മയുടെ പരാമര്‍ശം.
സമരം നടക്കുമ്പോള്‍ ഒളിവിലായിരുന്ന വി എസ് അച്യുതാനന്ദനെ സമര നായകനായി ചിത്രീകരിക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കുന്നതിന് തുല്യമാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് നേരത്തെ പറഞ്ഞിരുന്നു. പുന്നപ്ര വയലാര്‍ സമരത്തില്‍ വിഎസ് ശാരീരികമായി പങ്കെടുത്തിട്ടില്ല. അദ്ദേഹം ആ സമയം പൂഞ്ഞാറിലാരുന്നു. സമരം തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞാണ് വിഎസ് വന്നത്. പികെ ചന്ദ്രാനന്ദനായിരുന്നു സമരത്തിന് നേതൃത്വം നല്‍കിയതെന്നും ചരിത്രത്തെ വളച്ചൊടിയ്ക്കാനാണ് വിഎസ് അടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്നും ലോറന്‍സ് പറഞ്ഞിരുന്നു.
1946 ഒക്ടോബറിലാണ് പുന്നപ്ര വയലാര്‍ സമരം നടന്നത്. വിഎസ് അച്യുതാനന്ദനെ പുന്നപ്ര വയലാര്‍ സമര നായകനായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
Discussion about this post