തൃശ്ശൂര്‍: തനിക്കെതിരെയുള്ള പീഡനാരോപണം നിഷേധിച്ച് വടക്കാഞ്ചേരി വാര്‍ഡ് കൗണ്‍സില്‍ പി.എന്‍ ജയന്തന്. ഈ ആരോപണം സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണെന്നും കെട്ടിച്ചമച്ചതാണെന്നും ജയന്തന് പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ജയന്തന് പറഞ്ഞു.
‘ആഗസ്ത് മാസത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് കേസ് പിന്വലിച്ചൂകൊണ്ട് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തു. യുവതിയും ഭര്‍ത്താവും മൂന്ന് ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു.’ അത് ചോദിച്ചതിന്റെ പേരിലാണ് ആരോപണം ഉന്നയിച്ചതെന്നും ജയന്തന് പറഞ്ഞു. പിന്നീട് യുവതിയുടെ ഭര്‍ത്താവ് 15 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട തന്നെ സമീപിച്ചിരുന്നു. കള്ള പരാതിയ്ക്ക് പിന്നാലെ പോകാന്‍ തനിക്ക് കഴിയില്ല, നിയമപരമായ നടപടി സ്വീകരിക്കാമെന്ന് അവര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് ദുഷ്ടലാക്കോടെയാണ്.
ഭാഗ്യലക്ഷ്മിയെപ്പോലെ ഒരാള്‍ ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണത്തിന് കൂട്ടുനില്‍ക്കരുതായിരുന്നു. ദുരുദ്ദേശത്തോടെയുള്ള ഈ ആരോപണത്തിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കാഞ്ചേരി മുനിസിപ്പാലിറ്റി മിനാലൂര്‍ ബൈപ്പാസ് വാര്‍ഡ് 27 കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമാണ് പി.എന്‍ ജയന്തന്. ജയന്തനും ബിനീഷ്, ജനീഷ്, ഷിബു എന്നിവരും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ ആരോപണം. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കും നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ പാര്‍വ്വതിയ്ക്കും ഒപ്പം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യുവതിയും ഭര്‍ത്താവും പീഡന വിവരം വെളിപ്പെടുത്തിയത്.
Discussion about this post