കൊച്ചി: വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കണ്ടെയ്നറില്‍ കള്ളനോട്ട് എത്തിയെന്ന ആരോപണത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേന്ദ്രത്തോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലുള്ള ഫയലുകള്‍ കൈമാറാന്‍ തയാറാകണമെന്നും കുമ്മനം സ്വകാര്യ ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു. അന്വേഷണം നടത്താന്‍ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഫസല്‍ വധക്കേസില്‍ ബിജെപി പ്രവര്ത്തകന് സുബീഷ് മൊഴിമാറ്റിയത് പൊലീസ് സമ്മര്‍ദത്താലാണ്. ക്രൂരമായി മര്‍ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചത്. ലജ്ജാകരമായ നടപടിയാണിത്. കേസില്‍ പ്രതി സുബീഷും കുടുംബവും മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിട്ടുണ്ട്. സുബീഷിനെതിരെ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കുമ്മനം പറഞ്ഞു.
Discussion about this post