കൊച്ചി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് നടി മീരാ ജാസ്മിന്. സ്ത്രീകളെ വേദനിപ്പിക്കുന്നവന് അതേ വേദന അനുഭവിച്ചറിഞ്ഞാല്‍ മാത്രമേ ഇത്തരം ക്രൂരകൃത്യങ്ങളില്‍ നിന്ന് സമൂഹത്തിന് മോചനമുണ്ടാകൂ. ബലാല്‍സംഗം ചെയ്യുന്നവനെ അവന്റെ ലിംഗം ഛേദിച്ചു കളയണം. മീര നായികയായ പുതിയ ചിത്രം 10 കല്‍പ്പനകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയപ്പോഴായിരുന്നു നടിയുടെ പ്രതികരണം.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന പൊലീസ് ഓഫീസറായാണ് മീരാ ജാസ്മിന് ചിത്രത്തിലെത്തുന്നത്.ഇന്ത്യയിലെ നിയമസംവിധാനം പൊളിച്ചെഴുതേണ്ട സമയമായെന്ന് നടന് അനൂപ് മേനോന് പ്രതികരിച്ചു. നിരവധി പേരുടെ ജീവിതമാണ് കോടതികളില്‍ ഹോമിക്കപ്പെടുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് സമൂഹമനസാക്ഷി നല്കുന്ന ശിക്ഷയെ കുറിച്ചാണ് 10 കല്‍പ്പനകള്‍ എന്ന ചിത്രം പറയുന്നതെന്ന് അനൂപ് മേനോന് പറഞ്ഞു. സൗമ്യ, ജിഷ സംഭവങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തിന് ഇങ്ങനെയൊരു തിരക്കഥയെഴുതിയതെന്ന് സംവിധായകന് ഡോണ്‍ മാക്സ് പറഞ്ഞു.
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മക്കൊപ്പമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും എത്തിയത്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ ജിഷയുടെ അമ്മക്ക് നല്‍കുമെന്ന് സംവിധായകന് പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ നടി റിതിക, ജിഷയുടെ സഹോദരി ദീപ എന്നിവര്‍ പങ്കെടുത്തു.
കനിഹ, കവിതാ നായര്‍, പ്രശാന്ത് നാരായണന് തമ്പി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. മിഥുന് ഈശ്വറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
Discussion about this post