സൈനിക നടപടിയെ ചോദ്യം ചെയ്ത ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കും പ്രതിപക്ഷത്തിനും പ്രധാനമന്ത്രിയുടെ ശക്തമായ താക്കീത്. സൈന്യത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്ന് നരേന്ദ്രമോദി പറഞ്ഞു. ആരുടെ വിരലുകളും സൈന്യത്തിനു നേര്‍ക്ക് ഉയരരുത്. സൈന്യത്തിനു മേല്‍ ഒരു രാഷ്ട്രിയ സ്വാധീനവുമില്ലെന്നും മോദി വ്യക്തമാക്കി.
മമതയുടെ സൈന്യത്തിനെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും രംഗത്തെത്തി. മമതയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. പതിവ് പരിശോധനയാണ് സൈന്യം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ദേശീയ പാതികളിലെ ടോള്‍ ബൂത്തുകളില്‍ സൈന്യത്തെ വിന്യസിച്ചതിനെ ചൊല്ലിയാണ് മമത തര്‍ക്കം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ അനുമതി തേടാതെയാണ് സെക്രട്ടറിയേറ്റ് അടക്കമുള്ള ഇടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചതെന്ന് മമത ആരോപിക്കുന്ു. ഇത് സൈനിക അട്ടിമറിയാണോ എന്നും മമത ചോദിച്ചു. നോട്ടുനിരോധനത്തെ വിമര്‍ശിച്ചതിന് കേന്ദ്രം പ്രതികാരം തീര്‍ക്കുകയാണെന്ന് മമത ആരോപിക്കുന്നു.
അതേസമയം മമത ബാനര്‍ജിയുടെ ആരോപണങ്ങള്‍ സൈന്യം നിഷേധിച്ചു.അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് മമത ഉന്നയിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post