ഡല്‍ഹി: ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെ ഫെബ്രുവരി ഒമ്പതിന് നടക്കുന്ന ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. തമിഴ്നാടിന്റെ ഓപ്പണിങ് ബാറ്റ്സ്മാന് അഭിനവ് മുകുന്ദും പരിക്കു മൂലം ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കളിക്കാതിരുന്ന മുരളി വിജയും ടീമില്‍ തിരിച്ചെത്തി. അഞ്ചു വര്‍ഷത്തിന് ശേഷമാണ് മുകുന്ദ് ദേശീയ ടീമില്‍ ഇടംനേടുന്നത്. ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച കരുണ്‍ നായരും ടീമില്‍ ഇടമുറപ്പിച്ചിട്ടുണ്ട്. ഓപ്പണര്‍മാരായ ഗൗതം ഗംഭീറും ശിഖര്‍ധവാനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് പാര്‍ഥിവ് പട്ടേലും വിരാട് കോലി ക്യാപ്റ്റനായ ടീമിലില്ല. ഒരു ടെസ്റ്റ് മാത്രമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിക്കുന്നത്.
പരിക്കില്‍ നിന്ന് മുക്തരായ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, മധ്യനിര ബാറ്റ്സ്മാന് അജിങ്ക്യ രഹാനെ, ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ടീം: വിരാട് കോലി (ക്യാപ്റ്റന്‍), മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കരുണ്‍ നായര്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര, അഭിനവ് മുകുന്ദ്, ഹാര്‍ദിക് പാണ്ഡ്യ.
Discussion about this post