ഇടുക്കി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍സുനി തങ്ങിയിരുന്നത് വാഗമണ്ണില്‍. ആദ്യം കോയമ്പത്തൂരില്‍ ഒളിവില്‍ താമസിച്ചിരുന്ന പ്രതികള്‍ പിന്നീട് വാഗമണ്ണില്‍ എത്തുകയായിരുന്നു. സുനിയേയും വിജീഷിനേയും ഇന്ന് പോലീസ് വാഗമണ്ണിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വിജീഷിനൊപ്പം ബൈക്കിലാണ് സുനി ഇവിടെ എത്തിയത്. വാഗമണ്ണില്‍ ഇവര്‍ ഭക്ഷണം വാങ്ങിയ ഹോട്ടലിന്റെ ഉടമ ഇരുവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്.
വാഗമണ്ണിലെ ജനവാസം കുറഞ്ഞ സ്ഥലത്താണ് സുനിയും വിജീഷും തങ്ങിയിരുന്നത്. ജനവാസമില്ലാത്ത മേഖല ആയതിനാലാണ് ഒളിവില്‍ കഴിയാന്‍ ഈ സ്ഥലം തിരഞ്ഞെടുത്തതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. കുളിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമടക്കമുള്ള സൗകര്യം ഇവിടെയുണ്ട്. പോലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്. സുനിയേയും വിജീഷിനേയും പോലീസ് ഞായറാഴ്ച കോയമ്പത്തൂരിലെത്തിച്ച് തെളിവെടുത്തിരുന്നു. ഇവര്‍ ഒളിവില്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഫോണും ടാബും കണ്ടെടുത്തിരുന്നു. എന്നാലിത് നടിയുടെ രംഗങ്ങള്‍ പകര്‍ത്തിയ ഫോണ്‍ അല്ലെന്നാണ് സൂചന.
Discussion about this post