തിരുവനന്തപുരം: സംസ്ഥാന ബജറ്റവതരണം പൂര്‍ത്തിയായി. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ബജറ്റവതരണത്തിനായി നേരത്തെ തന്നെ നിയമസഭയിലെത്തി. ഒമ്പതു മണിയോടെയാണ് ബജറ്റവതരണം ആരംഭിച്ചത്.
അതേസമയം ബജറ്റ് ചോര്‍ന്നുവെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ബജറ്റവതരണം തത്സമയം:
11:49 ബജറ്റ് അവതരണം ധനമന്ത്രി പൂര്‍ത്തിയാക്കി
11:49 ശമ്പളച്ചെലവ് – 31,909 കോടി രൂപ. പെന്ഷന് 18, 174 കോടി. പലിശയിനത്തില്‍ 13,631 കോടി രൂപ. ശമ്പളം, പെന്ഷന്, പലിശ ആകെ വരുമാനത്തിന്റെ 68.08
11:44 ബജറ്റ് -ആകെ വരുമാനം 1,19,124 കോടി രൂപ. ചെലവ് – 1,19,601 കോടി രൂപ. റവന്യൂ കമ്മി 16,043 കോടി രൂപ(2.14 %).
11:43 പ്രതിപക്ഷം നിയമസഭയിലെ മീഡിയാ റൂമില്‍ ബദല്‍ ബജറ്റ് അവതരിപ്പിക്കുന്നു
11:42 വാറ്റ് വ്യാപാരികള്‍ക്ക് 2005-06 മുതല്‍ 2010-111 സാമ്പത്തികവര്‍ഷം വരെയുളള നികുതികുടിശ്ശിക പൂര്‍ണമായും അടച്ചാല്‍ കുടിശികയുടെ പലിശയും പിഴത്തുകയുടെ 70 ശതമാനവും പിഴയുെട പലിശയും ഇളവ്
11:39 തിരുവനന്തപുരം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒരോ റവന്യൂ ഡിവിഷന് കൂടിയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍. കുന്നംകുളം, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ പുതിയ താലൂക്ക്.
11:36 പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു. ധനമന്ത്രി ബജറ്റ് വായന തുടരുന്നു.
11:36 നിയമസഭയില്‍ പ്രതിപക്ഷം ബഹളം തുടരുന്നു. ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നിന്ന് പുറത്തേക്കു പോകാന്‍ ഒരുങ്ങുന്നു.
11:35 ബജറ്റിലെ ചില വിഭാഗങ്ങള്‍ വായിച്ചതായി കണക്കാക്കണമെന്ന് അഭ്യര്‍ഥിച്ച ശേഷം ധനമന്ത്രി ജിഎസ്ടി സംബന്ധിച്ച് വിവരങ്ങളിലേക്കു കടന്നു.
11:35 വിദേശമലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിന് ലോക കേരള സഭ. ജനസംഖ്യാനുപാതത്തില്‍ രാജ്യങ്ങളുടെ പ്രതിനിധികളും കേരള നിയമസഭാംഗങ്ങളും അംഗങ്ങള്‍.
11:34 പ്രവാസികളുടെ ഓണ്‍ലൈന്‍ ഡാറ്റാബേസ് തയ്യാറാക്കും. റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പാക്കേജ്. ഇതിനായി അഞ്ചു കോടിരൂപ. എല്ലാ വിദേശമലയാളികളെയും ഇതില്‍ റജിസ്റ്റര്‍ ചെയ്യിക്കാന്‍ പദ്ധതി.
11:30 പിങ്ക് കൺട്രോൾ റൂമിന് 12 കോടി
11:28 ബജറ്റ് അവതരണം പുനരാരംഭിച്ചു
11:26 ആരോപണം പരിശോധിച്ച് വിശദീകരണം നല്‍കാമെന്ന് ധനമന്ത്രി
11:23 ബജറ്റ് അവതരണം തടസപ്പെട്ടു
11:20 ബജറ്റ് ചോർന്നെന്ന് ആരോപണം; സഭയിൽ പ്രതിപക്ഷബഹളം
11:20 ഇത്തരം മാര്‍ക്കറ്റിംഗ് കേന്ദ്രങ്ങള്‍ പ്രോത്സാഹിപ്പിക്കും
11:19 പേരാമ്പ്രയിലെ സുഭിക്ഷയ്ക്ക് ഒരു കോടി രൂപ
11:18 കുടുംബശ്രീക്ക് 161 കോടി രൂപയുടെ അധിക വകയിരുത്തല്‍.
11:18 നൂറു ശതമാനവും സ്ത്രീകള്‍ ഗുണഭോക്താക്കളായ 64 പദ്ധതികള്‍ക്ക് 1,060.5 കോടി രൂപ.
11:17 സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക വകുപ്പ് 2017-18 ല്‍ നിലവില്‍ വരും.
11:17 ഷെല്‍ട്ടര്‍ ഹോംസ്, ഷോര്‍ട്ട്സ്റ്റേ, വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെന്റര്‍ തുടങ്ങിയവയ്ക്ക് 19.5 കോടി രൂപ.
11:13 അച്യുതമേനോന് പഠനഗവേഷണ കേന്ദ്രം, സെന്റര്‍ ഫോര്‍ സോഷ്യോഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റര്‍ സ്റ്റഡീസ്, ഇ.ബാലാനന്ദന്, ഫൗണ്ടേഷന്, കാഞ്ഞങ്ങാട് ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരം, കടമ്മനിട്ട രാമകൃഷ്ണ
11:11 ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ ശിവഗിരി കണ്വെന്ഷന് സെന്റര്‍ പൂര്‍ത്തിയാക്കാന്‍ അവസാന ഗഡുവായി എട്ടു കോടി രൂപ.
11:10 അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സിനു ഒരു കോടി
11:10 ആലപ്പുഴയിലെ ആസ്പിന്‍വാള്‍ ഫാക്ടറി ഏറ്റെടുത്ത് സാസ്കാരിക സുമുച്ചയമാക്കും. ഇതിനായി കിഫ്ബി 100 കോടി രൂപ നല്‍കും.
11:04 ഒഎന്‍വി സ്മാരക സാംസ്കാരിക സമുച്ചയത്തിന് രണ്ടു കോടി രൂപ.
11:03 1000 യുവകലാകാരന്മാര്ക്ക് വജ്രജൂബിലി ഫെലോഷിപ്പ് മാസം 10,000 രൂപ വീതം.
11:01 കൊച്ചി ബിനാലെയ്ക്ക് രണ്ടു കോടി രൂപ. അഞ്ച് ഏക്കര്‍ ഏറ്റെടുത്ത് ബിനാലെയ്ക്ക് സ്ഥിരം വേദി. ആലപ്പുഴയിലെ ആസ്പിന്‍വാള്‍ ഫാക്ടറി ഏറ്റെടുത്ത് സാസ്കാരിക സമുച്ചയമാക്കും.
10:59 വരള്‍ച്ചാ ദുരിതാശ്വാസത്തിനു 30 കോടി രൂപയുടെ പദ്ധതി
10:59 വരള്‍ച്ചയെ നേരിടാന്‍ 1058 കോടി രൂപയുടെ പദ്ധതി. കിഫ്ബി 1700 കോടി രൂപയും നിക്ഷേപിക്കും
10:58 വരള്‍ച്ചാ ദുരിതാശ്വാസത്തിനു പദ്ധതി
10:57 ജെന്‍ഡര്‍ ബജറ്റ് പുനഃസ്ഥാപിച്ചു
10:56 യൂണിവേഴ്സിറ്റികളെ മികവിന്റെ കേന്ദ്രമാക്കും
10:56 കണ്ണൂര്‍ വിമാനത്താവള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കും.
10:56 ഇതിനു പുറമേ പദ്ധതി അടങ്കലായി കൂടുതല്‍ തുക
10:55 പശ്ചാത്തല സൗകര്യ വികസനത്തിനായി 381 കോടി
10:55 പശ്ചാത്തല സൗകര്യ വികസനത്തിനു പദ്ധതി
10:54 രണ്ടു രക്ഷാവീടുകള്‍ സ്ഥാപിക്കും
10:54 പിങ്ക് കണ്ട്രോള് വീടിനു 12 കോടി
10:53 ഇരകളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി 5 കോടി രൂപ
10:52 സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം
10:51 പദ്ധതി അംഗങ്ങള്‍ക്ക് 2000 രൂപയും അല്ലാത്തവര്‍ക്ക് 1000 രൂപയും ലഭിക്കും
10:50 പത്രപ്രവര്‍ത്തക പെന്ഷന് കൂട്ടി
10:50 കേരള ജലഗതാഗത കോര്പ്പറേഷന് 22 കോടി രൂപ വകയിരുത്തി
10:49 ജപ്പാന് കുടിവെള്ള പദ്ധതികള്‍ക്ക് 70 കോടി
10:49 കുടിവെള്ള പദ്ധതിക്കായി 1058 കോടി രൂപ വകയിരുത്തി
10:48 കെഎസ്ആര്‍ടിസി മാനേജ്മെന്റ് അഴിച്ചുപണിത് പ്രൊഫഷണലുകളെ നിയമിക്കും
10:47 കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിനു 3000 കോടി രൂപ
10:47 മറൈന്‍ ആംമ്പുലന്സിന് രണ്ടു കോടി
10:46 ശബരിമല മാസ്റ്റര്‍ പ്ലാനിനു 25 കോടി രൂപ
10:45 കേരളം സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്
10:45 പ്രവാസി ക്ഷേമ പെന്ഷന് 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി
10:44 പ്രവാസി ചിട്ടിയിലൂടെ 12000 കോടി സമാഹരിക്കും
10:41 കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടികള്‍ ആരംഭിക്കും
10:35 പട്ടികജാതി പെണ്‍കുട്ടികള്‍ക്കായി വാത്സ്യല്യനിധി ഇന്‍ഷുറന്‍സ്
10:33 പ്രവാസികളുടെ സമ്പാദ്യം കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ ഗാരന്റി ഉറപ്പാക്കും. സമ്പാദ്യപദ്ധതിക്കൊപ്പം നാടിന്റെ വികസനത്തില്‍ പങ്കാളിയാവാന്‍ ഇതിലൂടെ പ്രവാസികള്‍ക്ക് അവസരം ലഭിക്കും.
10:32 തീരദേശ-മലയോര ഹൈവേക്കായി 10,000 കോടിയുടെ കിഫ്ബി ഫണ്ട്
10:30 ഇടമലക്കുടി പഞ്ചായത്തില്‍ സ്കൂള്‍ അനുവദിക്കും.
10:30 റോഡ്-പാലം പുനരുദ്ധാരണത്തിനായി 612 കോടി
10:29 കരാറുകാരുടെ കുടിശ്ശിക ഇല്ലാതാക്കും
10:29 നടപ്പുവര്‍ഷം മൊത്തം 1300 കോടി രൂപയുടെ റോഡുകള്‍ക്ക് അനുമതി
10:28 69 പാലങ്ങള്‍ക്കും മേല്പാലങ്ങള്ക്കും 2,557 കോേടി രൂപ
10:27 അഞ്ചുവര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍
10:27 1267 കിലോമീറ്റര്‍ മലയോര ഹൈവേക്കായി 3200 കോടിരൂപ കിഫ്ബി നിക്ഷേപം
10:26 കിന്‍ഫ്ര വികസനത്തിന് സഹായം
10:26 കിഫ്ബി വഴി വ്യവസായ ഇടനാഴി
10:25 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാന്‍ സമയബന്ധിത പദ്ധതികള്‍
10:24 പൊതുമേഖലയെ രക്ഷിക്കാന്‍ പുതിയ പദ്ധതി
10:23 കെ ഫോണ്‍ ഇന്റര്‍നെറ്റ് വ്യാപനശൃംഖലയ്ക്ക് 1000 കോടി
10:23 യുവജനസംരംഭകത്വ പരിപാടിക്ക് 75 കോടി രൂപ.
10:22 ഐടി മേഖലയ്ക്ക് 500 കോടി രൂപ വകയിരുത്തും.
10:21 അക്ഷയ കേന്ദ്രങ്ങളില്‍ വൈഫൈ സൗകര്യം. സര്‍ക്കാര്‍ സേവനങ്ങളും സൗകര്യങ്ങളും ഇന്റര്‍നെറ്റ് അധിഷ്ടിതമാക്കും.
10:20 കെഎസ്ഇബി ശൃംഖലയ്ക്കു സമാന്തരമായി കെ ഫോണ്‍ എന്ന ഫൈബര്‍ഓപ്റ്റിക് സംവിധാനത്തിലൂടെ ഭവനങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഒന്നര വര്‍ഷത്തിനകം നടപ്പാക്കുന്ന പദ്ധതിക്കായി കിഫ്ബിയിലൂടെ 1000 കോടി രൂപ ചെലവഴിക്കും
10:19 പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം. ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കുന്ന നീക്കമാണിതെന്ന് ധനമന്ത്രി.
10:19 ഡിജിറ്റല്‍ രംഗത്ത് നിര്‍ണായക കാല്‍വെയ്പ്പ്
10:18 പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്
10:17 കേരള സഹകരണ ബാങ്ക് രൂപീകരിക്കും.
10:16 ഐടി ഹാര്‍ഡ് വെയര്‍ ഹബ് കേരളത്തില്‍ തുടങ്ങാന്‍ നീക്കം
10:16 കയര്‍ തൊഴിലാളികള്‍ക്ക് 200 ദിവസം തൊഴില്‍ ഉറപ്പാക്കും
10:15 യൂണിഫോമുകളില്‍ കൈത്തറി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും
10:14 20 കോടി രൂപ ബീഡി തൊഴിലാളി ക്ഷേമത്തിനായി ചെലവഴിക്കും.
10:14 കയര്‍ മേഖലയ്ക്കായി 123 കോടി വകയിരുത്തി
10:13 രണ്ടു ലക്ഷം ക്വിന്റല്‍ കയര്‍ സംഭരിക്കും
10:11 കയര്‍ പിരി തൊഴിലാളികളുടെ ഉല്പന്നങ്ങള് മിനിമം വില ഉറപ്പാക്കി സംഭരിക്കും
10:10 അഞ്ചു പുതിയ കാര്‍ഷിക സോണുകള്‍ പ്രഖ്യാപിച്ചു
10:08 ക്ഷീരകര്‍ഷകര്‍ക്ക് 1100 രൂപ പെന്ഷന്
10:08 കാര്‍ഷിക മേഖലയ്ക്ക് 2100 കോടി രൂപ.
10:07 ഉൾനാടൻ മൽസ്യമേഖലയ്ക്ക് 49 കോടി രൂപ. പഞ്ഞമാസ സമാശ്വാസപദ്ധതിക്ക് ആവശ്യമായ പണം ഉറപ്പാക്കും.
10:06 എല്ലാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളും നവീകരിക്കും
10:06 മല്‍സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കും.
10:05 തീരദേശ പുനരധിവാസ പദ്ധതിക്ക് 150 കോടി രൂപ.
10:04 വയനാട് പാക്കേജിനു 19 കോടി രൂപ
10:03 കാസര്‍ഗോഡ് പാക്കേജിനു 90 കോടി രൂപ
10:03 റബര്‍ വിലസ്ഥിരതാ ഫണ്ട് തുടരും
10:02 കുരുമുളക്-ഏലം കൃഷിക്ക് 10 കോടി രൂപ
10:01 കാര്‍ഷിക മേഖലയിലെ അടങ്കല്‍ 2106 കോടി രൂപയാക്കി
10:00 നെല്ല് സംഭരണത്തിന് 700 കോടി രൂപ
10:00 മുന്നോക്ക സമുദായ കോര്പ്പറേഷന് 30 കോടി
09:59 എസ് സി എസ്ടി മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് വീടുവയ്ക്കാന്‍ സഹായം
09:58 പിന്നോക്ക വിഭാഗക്കാര്‍ക്ക് 2600 കോടി
09:57 അംഗനവാടികള്‍ക്ക് 248 കോടി രൂപ
09:55 മുഴുവന്‍ അംഗനവാടികള്‍ക്കും സ്വന്തം കെട്ടിടം
09:54 ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം ഭവനരഹിതർക്ക് വീട്
09:54 ഹോര്‍ട്ടി കോര്‍പിനു 100 കോടി രൂപ
09:53 കണ്‍സ്യൂമര്‍ഫെഡിനു 150 കോടി രൂപ
09:53 സിവില്‍ സപ്ലൈസിനു 200 കോടി രൂപ
09:52 ശിശുക്ഷേമത്തിന്1,621 കോടി രൂപ
09:50 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സാമ്പത്തികസഹായം നല്കാന് 10 കോടി
09:49 കൂടുതല്‍ ബഡ്സ് സ്കൂളുകള്‍ ആരംഭിക്കും
09:48 ഒരു ബഡ്സ് സ്കൂളിനു 25 ലക്ഷം രൂപ നിരക്കില്‍ സഹായം നല്‍കും
09:48 ബഡ്സ് സ്കൂളുകളില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് റിഹാബിലിറ്റേഷന്‍
09:47 ഭിന്നശേഷിയുള്ളവര്‍ക്ക് ബാരിയര്‍ ഫ്രീ പദ്ധതിക്കായി 15 കോടി രൂപ
09:47 ഭിന്നശേഷിക്കാര്‍ക്ക് ജോലിക്ക് 4 ശതമാനം സംവരണം
09:46 അഗതികളെ കണ്ടെത്താന്‍ കുടുംബശ്രീ പ്രത്യേക സര്‍വേ നടത്തും.
09:46 2018 ല്‍ 45000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കും
09:46 വിദ്യാഭ്യാസമേഖല ഹൈടെക് ആക്കും
09:44 ആശാ വര്‍ക്കര്‍മാരുടെയും പ്രീ പ്രൈമറി അധ്യാപകരുടെയും ഓണറേറിയം 500 രൂപ വര്‍ധിപ്പിച്ചു
09:44 ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരുടെ ഏകീകൃത പട്ടിക വരുന്നതോടെ രണ്ടു പെന്ഷന് വാങ്ങുന്നവര്‍ക്ക് അതിലൊരു പെന്ഷന് ഈ സര്‍ക്കാര്‍ വരുന്നതിന് മുന്‍പുള്ള 600 രൂപ നിരക്കില്‍ മാത്രമാക്കും.
09:43 എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും 1,100 രൂപയാക്കി വര്‍ധിപ്പിച്ചു
09:42 അഞ്ചു വര്‍ഷത്തിനകം 16,000 കോടി രൂപയെങ്കിലും കിഫ്ബിയില്‍ നിന്ന് ഭവനരഹിതര്‍ക്ക് വീടുനിര്‍മിക്കാന്‍ ചെലവഴിക്കേണ്ടതായി വരുമെന്നാണ് വിലയിരുത്തല്‍.
09:42 ഭവനനിര്‍മാണ പദ്ധതികളില്‍ ഉപഭോക്താക്കള്‍ക്ക് വീടിന്റെ പ്ലാന്‍ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കും.
09:42 സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതലായി 1350 ഡോക്ടര്‍മാരെ നിയമിക്കും
09:34 ആധുനിക ശ്മശാനങ്ങള്‍ക്ക് 100 കോടി രൂപ വകയിരുത്തി
09:33 ആരോഗ്യ രംഗത്ത് 5210 പുതിയ തസ്തികകള്‍
09:32 അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് 10ശതമാനം കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കും.
09:31 മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് നികത്താന്‍ നടപടി സ്വീകരിക്കും.
09:30 ജില്ലാ താലൂക്ക് ആശുപത്രികള്‍ക്ക് കിഫ്ബിയില്‍ നിന്ന് 2000 കോടി
09:29 പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് മരുന്ന് ഉറപ്പാക്കും.
09:28 ആശുപത്രികള്‍ കൂടുതല്‍ രോഗിസൗഹൃദമാക്കാന്‍ നടപടി സ്വീകരിക്കും
09:28 മികച്ച സാന്ത്വന പരിചരണത്തിന് മുഹമ്മ പഞ്ചായത്തിലെ സി.കെ.വാസുവിന്റെ പേരില്‍ പുരസ്കാരം ഏര്‍പ്പെടുത്തും.
09:27 ആയിരത്തില്‍ പരം കോടി രൂപ രോഗികളുടെ സഹായത്തിനായി ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കും.
09:26 നാല് ലാന്‍ഡ് ഫില്ലുകള് നിര്‍മ്മിക്കാന്‍ 50 കോടി
09:26 ചെറുകിട ജലസേചനത്തിന് 208 കോടി
09:25 മൂന്നു കോടി മരങ്ങള്‍ വച്ചുപിടിപ്പിക്കും
09:24 മണ്ണ് സംരക്ഷണത്തിനും ജലസംരക്ഷണത്തിനും 150 കോടി ബജറ്റില്‍ വകയിരുത്തി.
09:23 തോട്ടിപ്പണി മുക്ത കേരളം ഉറപ്പാക്കാന്‍ 10 കോടി രൂപ വകയിരുത്തി
09:23 കുളങ്ങള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവ വൃത്തിയാക്കി ഉപയോഗപ്രദമാക്കാന്‍ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും.
09:22 മഴക്കുഴി കാംപയിനുകള്‍ ഇതില്‍ ഉള്‍പ്പെടുത്തും
09:22 വരള്‍ച്ചയെ നേരിടാന്‍ പ്രത്യേക പദ്ധതി ബോധവത്കരണം നടത്തും
09:21 ശരിയായ ജലസംരക്ഷണ നയം ഉണ്ടായിരുന്നെങ്കില്‍ വരള്‍ച്ചയെ പ്രതിരോധിക്കാമായിരുന്നു
09:20 ആധുനിക അറവുശാല സ്ഥാപിക്കാന്‍ 100 കോടി
09:20 ശുചിത്വ മിഷന് 127 കോടി രൂപ
09:20 മാലിന്യം കുറയ്ക്കാന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍
09:19 ജീവിതശൈലീ രോഗങ്ങള്‍ക്ക് അടക്കം സമ്പൂര്‍ണ പ്രതിരോധം
09:19 മാലിന്യ മുക്ത കേരളത്തിനു പ്രത്യേക പദ്ധതി
09:17 എംടിയുടെ ‘നാലുകെട്ട്’ എന്ന നോവലിലെ ‘അപ്പുണ്ണി’ എന്ന കഥാപാത്രത്തെ ഉദാഹരിച്ച് സംസ്ഥാനത്തെ സാമ്പത്തിക നില വിശദീകരിച്ച് ധനമന്ത്രി
09:15 കിഫ്ബിയിലൂടെ ആറുമാസം കൊണ്ട് 4000 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം
09:14 സംസ്ഥാന പദ്ധതി അടങ്കലില്‍ 10.4% വര്‍ദ്ധന
09:13 ആറുമാസം കൊണ്ട് കിഫ്ബി അഭിമാനകരമായ നേട്ടം കൈവരിച്ചെന്നു ഐസക്
09:15 കിഫ്ബിയിലൂടെ ആറുമാസം കൊണ്ട് 4000 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം
09:14 സംസ്ഥാന പദ്ധതി അടങ്കലില്‍ 10.4% വര്‍ദ്ധന
09:13 ആറുമാസം കൊണ്ട് കിഫ്ബി അഭിമാനകരമായ നേട്ടം കൈവരിച്ചെന്നു ഐസക്
09:13 കിഫ്ബിക്ക് 15,000 കോടി രൂപ
09:11 റവന്യൂ ചെലവിന്റെ വര്‍ധനയ്ക്കു തടയിടാനാകാത്ത സ്ഥിതി, റവന്യൂ കമ്മിയില്‍ കുറവു വരുത്താനാവില്ലെന്നതാണ് യാഥാര്‍ഥ്യം
09:10 പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിച്ചേ മതിയാകൂ
09:10 നിക്ഷേപത്തില്‍ ഗണ്യമായ കുറവുണ്ടായി
09:09 സാധാരണക്കാരന്റെ ജീവിതം താറുമാറായ അവസ്ഥ
09:07 നോട്ടു നിരോധന കാലത്തെ ബജറ്റ് അവതരണം വെല്ലുവിളിയെന്ന് ധനമന്ത്രി
09:03 നിയമസഭയില്‍ ബജറ്റ് അവതരണം തുടങ്ങി
Discussion about this post