ഗവര്‍ണറുടെ നയപ്രഖ്യാപനം പോലെ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ച് പിണറായി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്ര് അവതരണത്തിന് തുടക്കമിട്ട് ഡോ തോമസ് ഐസക്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എംടി വാസുദേവന്‍ നായര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ധനമന്ത്രിയുടെ തുടക്കം. എംടിയുടെ കൃതികളിലൂടെ ബജറ്റിനെ കോര്ത്തുവായിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. അഞ്ചുമാസം പിന്നിട്ടിട്ടും നോട്ട് നിരോധനത്തിന്റെ ബുദ്ധിമുട്ടുകള്‍ വിട്ടുമാറിയിട്ടില്ല. നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ സാമ്പത്തിക തകര്‍ച്ച സ്വയം ഉണ്ടാക്കിയതാണെന്ന് മന്ത്രി വിമര്‍ശിച്ചു. ഒട്ടകപ്പക്ഷി നയത്തിലൂടെയാണ് സാമ്പത്തിക പ്രതിസന്ധിയെ കേന്ദ്രം നേരിടുന്നത്. ഇത് തിരിച്ചടിയായി. ലക്ഷ്യമിട്ട 20 ശതമാനം നികുതി വരുമാനം നേടാന്‍ സാധിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.
ട്രംപിന്റെ സ്ഥാനാരോഹണത്തോട് കൂടി വലതുപക്ഷം ശക്തിയാര്‍ജിക്കുകയാണ്. ലോകത്ത് സംഘര്‍ഷങ്ങള്‍ രൂക്ഷമാകുകയാണ്. ബദലിനായുളള രാജ്യാന്തര അന്വേഷണങ്ങള്‍ സജീവമാണ്. കേരള സര്‍ക്കാരിന്റെ ഇത്തവണത്തെ ബജറ്റും അത്തരത്തില്‍ ഒരു ബദല്‍ ആയിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ക്രിയാത്മകമായി നടപടികള്‍ ഇല്ലാത്തതിനാല്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരി രക്ഷപ്പെടാന്‍ ധനമന്ത്രി ശ്രമിക്കുമെന്ന് ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
Discussion about this post