കൊച്ചി: തൃത്താല എംഎല്‍എക്ക് പുറത്തിറങ്ങാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തരുടെ അനുമതിവേണമെന്ന ഫേസ്ബുക്ക് പോസ്റ്റിന് വി.ടി ബല്‍റാമിന്റെ മറുപടി. അനുമതിക്കുള്ള അപേക്ഷാഫോറം ഏരിയകമ്മിറ്റി ഓഫീസിലാണോ അതോ ജില്ലാപഞ്ചായത്ത് മെമ്പറുടെ വീട്ടിലാണോ തരേണ്ടത്? എന്ന പരിഹാസചോദ്യമാണ് തൃത്താല എംഎല്‍എ മറുപടിയായി നല്‍കിയത്. കരീം കൂറ്റനാട് എന്നയാളാണ് വി.ടി ബല്‍റാമിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
കൊച്ചി മറൈന്‍ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടായിസം കാട്ടിയ നടപടിയെ ചൊല്ലി നിയമസഭയില്‍ ബഹളം നടന്നിരുന്നു. ശിവസേനയെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തതാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തെ തുടര്‍ന്നാണ് സഭയില്‍ ബഹളങ്ങള്‍ക്ക് തുടക്കമായത്. ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ നടുത്തളത്തിലിറങ്ങി പോര്‍വിളിച്ചു. ബഹളത്തിനിടെ നിയമസഭയില്‍ വെച്ച് ബല്‍റാം മുഖ്യമന്ത്രി പിണറായി വിജയനെ ‘എടാ’ എന്ന് വിളിച്ച് ആക്രോശിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയെ എടാ എന്നുവിളിച്ച് ആക്ഷേപിച്ച ബല്‍റാമിനെതിരെ പ്രതിഷേധിക്കണമെന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങള്‍ക്ക് ബല്‍റാം മറുപടി നല്കി. ഒരാള്‍ അകാരണമായി ആക്ഷേപിച്ചാല്‍ പറയുന്നയാളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കുമെന്നാണ് ബല്‍റാം പറഞ്ഞത്. മുഖ്യമന്ത്രിയെ എടാ എന്ന് വിളിച്ചില്ലെന്നും വീഡിയോകള്‍ പരിശോധിക്കാമെന്നും ബല്‍റാം വ്യക്തമാക്കി.
വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നിയമസഭാതളത്തില്‍ ഒരാള്‍ അകാരണമായി ആക്ഷേപിച്ചാല്‍ പറയുന്നയാളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കും. അതില്‍ പ്രകോപിതനാവേണ്ട കാര്യമില്ല. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പഴയ പാര്‍ട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാഷിസ്റ്റ് സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമര്‍ത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ് ഇദ്ദേഹം ഇപ്പോള്‍ ഇരിക്കുന്നതെന്ന് സ്വയം തിരിച്ചറിയണം. ആ ഉത്തരവാദിത്ത നിര്‍വ്വഹണത്തില്‍ ആവര്‍ത്തിച്ച് വീഴ്ചകളുണ്ടാവുമ്പോള്‍ ഇനിയും നിങ്ങളുടെ മുഖത്തിന് നേര്‍ക്ക് ജനാധിപത്യ ചോദ്യങ്ങളുടെ ചൂണ്ടുവിരലുകള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും.
ബ്രണ്ണന്‍ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ട്.
*******************
Added:ആടിനെ പട്ടിയാക്കുന്ന സിപിഎം സൈബര്‍ പ്രചരണത്തിന് മറുപടി എന്ന നിലയില്‍ മാത്രം പറയട്ടെ, മുഖ്യമന്ത്രിയെ ‘എടാ’ എന്നോ മറ്റോ ഒരു അധിക്ഷേപകരമായ വാക്കും ഞാന്‍ വിളിച്ചിട്ടില്ല. ബന്ധപ്പെട്ട ഏത് വീഡിയോയും ആര്‍ക്കും പരിശോധിക്കാം. അഭിപ്രായവ്യത്യാസങ്ങള്‍ പറയേണ്ട ഭാഷയില്‍ത്തന്നെ പറയാനറിയാം. അങ്ങനെയേ ഇതുവരെ പറഞ്ഞിട്ടുള്ളൂ, ഇനിയും പറയുകയുമുള്ളൂ. നേരത്തെ ടിപി ശ്രീനിവാസനെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചതിനുള്ള ന്യായീകരണമായും ഇങ്ങനെ പല പ്രചരണങ്ങളും അവര്‍ ഉയര്‍ത്തിയിരുന്നു. ആ തന്ത്രം സൈബര്‍ സിപിഎമ്മുകാര്‍ ആവര്‍ത്തിക്കുന്നു എന്നേയുള്ളൂ.
[fb_pe url=”https://www.facebook.com/kareem.koottanad/posts/1193614404089993?pnref=story” bottom=”30″]
[fb_pe url=”https://www.facebook.com/kareem.koottanad/posts/1193614404089993?comment_id=1193685817416185&comment_tracking=%7B%22tn%22%3A%22R%22%7D” bottom=”30″]
[fb_pe url=”https://www.facebook.com/vtbalram/posts/10154625968119139″ bottom=”30″]
Discussion about this post