ഹൈദരാബാദ്:തെലങ്കാന പിടിക്കാന്‍ ‘തെരഞ്ഞുപ്പ് ഫോര്‍മുലയുമായി’ ബിജെപി.പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈ മാസം അവസാനം തെലങ്കാന സന്ദര്‍ശിക്കും. മൂന്നു ദിവസം ഇവിടെ ചെലവഴിക്കുന്ന അദ്ദേഹം, പാര്‍ട്ടി പ്രവര്‍ത്തകരുമായും പ്രാദേശിക നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.നിലവില്‍ തെലങ്കാനയില്‍ ബിജെപി അത്ര ശക്തമായ സാന്നിധ്യമല്ല. 119 അംഗ നിയമസഭയില്‍ ബിജെപിക്കുള്ളത് അഞ്ച് അംഗങ്ങള്‍ മാത്രം. 17 ലോക്സഭാ സീറ്റുകള്‍ ഉള്ളതില്‍ ബിജെപി പ്രാതിനിധ്യമുള്ളത് ഒരിടത്തു മാത്രം. ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞടുപ്പ് തന്ത്രങ്ങള്‍ തീരുമാനിക്കാന്‍ അമിത്ഷാ എത്തുന്നതെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ മുസ്ലിം വിഭാഗക്കാര്‍ക്ക് 12 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തെലങ്കാന സര്‍ക്കാരിന്റെ നീക്കം, സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ നിര്‍ണായകമാകുമെന്നാണ് നേതാക്കള്‍ വിശ്വസിക്കുന്നത്. മതാടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം വേണ്ടവിധം ‘ഉപയോഗിച്ചാല്‍’, ബിജെപിക്ക് അനുകൂലമായി ഹിന്ദു വോട്ടുകളുടെ ഏകീകരണം സൃഷ്ടിക്കാന്‍ അതു വഴിയൊരുക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അതിനായി പാര്‍ട്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന പൊതുവികാരവും ബിജെപി നേതാക്കള്‍ പങ്കുവയ്ക്കുന്നു.
Discussion about this post