ഡല്‍ഹി: ഉയര്‍ന്ന വിദേശ ധനസഹായം നേടുന്ന സംഘടകളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളം ആസ്ഥാനമായുള്ള കെപി.യോഹന്നാന്റെ രണ്ട് സംഘടനകള്‍.അയന എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഗോസ്പല്‍ ഫോര്‍ ഏഷ്യ,ബിലീവേഴ്സ് ചര്‍ച്ച് ,വേള്‍ഡ് വിഷന്‍ എന്നീ മൂന്നു സംഘടനകളാണ് ഈ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്.2015-16 വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് ബിലീവേഴ്സ് ചര്‍ച്ച് 846 കോടിയും ,അയന 826 കോടിയാണ് വിദേശഫണ്ട് സ്വീകരിച്ചത്.
ടെക്സസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് കെ.പി.യോഹന്നാന്റെ അയന. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 826 കോടി രൂപ വിദേശ ഫണ്ടായി സ്വീകരിച്ച അയനയുടെ കണക്കുകള്‍ പ്രകാരം, ഹോങ്കോങ് ആസ്ഥാനമായുള്ള ഗോസ്പല്‍ ഫോര്‍ ഏഷ്യയാണ് മുഖ്യമായും ഫണ്ടുകള്‍ സംഭാവന ചെയ്യുന്നത്. യോഹന്നാന്റെ തന്നെ ബിലീവേഴ്സ് ചര്‍ച്ച് 2013-14 കാലത്ത് 113 കോടിയും 2014-15 കാലയളവില്‍ 125 കോടിയുമാണ് വിദേശ സഹായമായി സ്വീകരിച്ചത്.. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 342 കോടി രൂപ സഹായം ലഭിച്ചുവെന്നാണ് കണക്കുകള്‍. തദ്ദേശീയ സ്രോതസ്സുകളില്‍നിന്ന് ശേഖരിച്ച വിദേശ സഹായമായി 5000 കോടി രൂപ വേറെയും കണക്കുകളിലുണ്ട്. ഇതുകൂടി വരുമ്പോള്‍, 2015-16 കാലയളവില്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ പേരിലെത്തിയത് 842 കോടി രൂപയാണ്
ബിലീവേഴ്സ് ചര്‍ച്ചിന് 500 കോടിയോളം രൂപ സംഭാവന ചെയ്ത തദ്ദേശീയ സ്രോതസ്സുകള്‍ ഏതൊക്കെയെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കൃത്യമായ വിവരങ്ങളില്ല. ഗോസ്പല്‍ ഫോര്‍ ഏഷ്യയാണ് ബിലീവേഴ്സ് ചര്‍ച്ചിന്റെയും മുഖ്യ സ്രോതസ്. പത്തനംതിട്ട ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബിലീവേഴ്സ് ചര്‍ച്ച്. ചെന്നൈ ആസ്ഥാനമായുള്ള വേള്‍ഡ് വിഷന്‍ ഇന്ത്യ 201314, 201415 കാലയളവുകളില്‍ വിദേശ സഹായത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു. യഥാക്രമം 341 കോടിയും 357 കോടിയും ലഭിച്ച വേള്‍ഡ് വിഷന്‍ 319 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത്.ബിലീവേഴ്സ് ചര്‍ച്ചിന് 500 കോടിയോളം രൂപ സംഭാവന ചെയ്ത തദ്ദേശീയ സ്രോതസ്സുകള്‍ ഏതൊക്കെയെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കൃത്യമായ വിവരങ്ങളില്ല. ഗോസ്പല്‍ ഫോര്‍ ഏഷ്യയാണ് ബിലീവേഴ്സ് ചര്‍ച്ചിന്റെയും മുഖ്യ സ്രോതസ്.
കാനഡയില്‍ നിന്നും പിരിച്ച ഫണ്ടുകളുടെ പേരില്‍ ബിലീവേഴ്സ് ചര്‍ച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മിഷണറി സംഘടനയായ ഗോസ്പെല്‍ ഫോര്‍ ഏഷ്യയ്ക്കെതിരെ കാനഡയില്‍ നിയമനടപടി നടക്കുന്നുണ്ട്. ഗോസ്പെല്‍ ഫോര്‍ ഏഷ്യ 2007 മുതല്‍ 2014 വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 128 ദശലക്ഷം ഡോളര്‍ സംഭാവനയായി സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ അത് കണക്കുകളില്‍ ഇല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. ഇതിനു പുറമെ ഇതേ കാലയളവില്‍ 93.5 ദശലക്ഷം ഡോളര്‍ ഇന്ത്യയിലേയ്ക്ക അയച്ചതായി കനഡ റവന്യൂ ഏജന്‍സിയില്‍ കണക്കുണ്ട്. എന്നാല്‍ ഇത്രയും തുക എത്തിയതിന്റെ കണക്കുകളൊന്നും ഇന്ത്യയില്‍ ഇല്ലെന്നാണ് മറ്റൊരു പരാതി. ന്യൂ ഗ്ലാസ്ഗോയിലെ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ പാസ്റ്റര്‍ ബ്രൂസ് മോറിസനാണ് കെ പി യോഹന്നാനെതിരെയുള്ള പ്രധാന പരാതിക്കാരന്.
വിദേശ സഹായത്തിന്റെ കാര്യത്തില്‍ സാധ്വി ഋതംബരാന്ദ നയിക്കുന്ന പരം ശക്തി പീഠ്, കെയര്‍ ഇന്ത്യ സൊല്യൂഷന്‍സ് ഫോര്‍ സസ്റ്റെയ്നബിള്‍ ഡവലപ്മെന്റ്, റൂറല്‍ ഡവലപ്മെന്റ് ട്രസ്റ്റ്, കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന് ഓഫ് ഇന്ത്യ എന്നിവയും മുന്‍നിരയിലുണ്ട്.
Discussion about this post