രാംപൂര്‍: ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അസം ഖാനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സുപ്രീം കോടതി ഇടപെടാനൊരുങ്ങുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു.
പ്രദേശിക കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലടച്ച് വിദ്യാര്‍ത്ഥിക്ക് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് ജാമ്യം അനുവദിച്ചു. 20,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് കുട്ടിയെ വിട്ടയച്ചത്. അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സംഭവം. അസംഖാന്റെ മാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരമായിരുന്നു ബറേലി സ്കൂളിലെ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത് .
Discussion about this post