ഡല്‍ഹി: 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ബിജെപി ആരംഭിച്ചു. ഒരുക്കത്തിന്റെ ഭാഗമായി ഇന്ന് ബിജെപി ഭരിക്കുന്ന 13 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചയ്ക്കു വിളിച്ചു. പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും.
എന്‍ഡിഎയിലെ 33 കക്ഷികളുടെ നേതാക്കളുടെ യോഗം നേരത്തെ മോദി വിളിച്ചിരുന്നു. വിജയം 2019-ലും നിലനിര്‍ത്തുകയാണ് ലക്ഷ്യം. എല്ലാ സംസ്ഥാനങ്ങളിലും ഭരണം മെച്ചപ്പെടുത്തുക, കേന്ദ്രപദ്ധതികള്‍ കൃത്യമായും സമയബന്ധിതമായും നടപ്പാക്കുക, വിവാദങ്ങള്‍ സൃഷ്ടിക്കാതിരിക്കുക, മണ്ഡലങ്ങളില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നീ നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രിമാര്‍ക്ക് ബിജെപി നല്‍കുന്നത്. ഭരണ സംസ്ഥാനങ്ങളില്‍ രാജസ്ഥാനില്‍ ഈ വര്‍ഷം അവസാനവും മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ 2018ലും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുണ്ട്. അതും ചര്‍ച്ചാ വിഷയമാകും.
യോഗത്തില്‍ പങ്കെടുക്കുന്ന 13 മുഖ്യമന്ത്രിമാര്‍ താഴെപ്പറയുന്നവരാണ് പേമ ഖണ്ഡു (അരുണാചല്‍ പ്രദേശ്), സര്‍ബാനന്ദ് സോനോവാള്‍ (അസം), രമണ്‍ സിങ് (ഛത്തീസ്ഗഡ്), മനോഹര്‍ പരീക്കര്‍ (ഗോവ), വിജയ് രുപാണി (ഗുജറാത്ത്), മനോഹര്‍ ലാല്‍ ഖട്ടര്‍ (ഹരിയാന), രഘുഭര്‍ ദാസ്സ് (ജാര്‍ഖണ്ഡ്), ശിവരാജ് സിങ് ചൗഹാന് (മധ്യപ്രദേശ്), ദേവേന്ദ്ര ഫട്നാവിസ് (മഹാരാഷ്ട്ര), എന്‍. ബിരേണ്‍ സിങ് (മണിപ്പൂര്‍), വസുന്ധരാ രാജ സിന്ധ്യ (രാജസ്ഥാന്), ത്രിവേന്ദ്രസിങ് റാവത്ത് (ഉത്തരാഖണ്ഡ്), യോഗി ആദിത്യനാഥ് (ഉത്തര്‍ പ്രദേശ്).
Discussion about this post