ഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാനസര്‍ക്കാര്‍ നല്കിയ തിരുത്തല്‍ ഹര്‍ജി തള്ളി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ആറംഗബഞ്ചാണ് തള്ളിയത്.
കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തം ആക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ആണ് കോടതി തള്ളിയത്. എല്ലാ ജഡ്ജിമാരും ഹര്‍ജി തള്ളുന്നതിനോട് അനുകൂലിച്ചു.
ഗോവിന്ദച്ചാമിയുടെ കൊലപാതക കുറ്റം സുപ്രീം കോടതി പുനസ്ഥാപിച്ചില്ല. നീതി നിഷേധിക്കപ്പെട്ടുവെന്ന വാദവും കോടതി തള്ളി.
ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ആറംഗ ബഞ്ചാണ് ഹര്‍ജി തള്ളിയത്.
ഇതോടെ കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങി നല്‍കാനുള്ള നിയമപോരാട്ടം ഏകദേശം അവസാനിച്ചു.
കോടതിവിധി ദുഖകരമെന്ന് സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു. കേസില്‍ നീതി പ്രതീക്ഷിച്ചിരുന്നു. നീതി കിട്ടുന്നവരെ മൂന്നോട്ടു പോകുമെന്നും സുമതി പറഞ്ഞു.
Discussion about this post