തിരുവനന്തപുരം: ആര്.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചു എന്ന വ്യാജപ്രചാരണം നടത്തിയതിന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് ഡി.ജി.പിക്ക് പരാതി നല്കി.
ജൂണ്‍ 7 ന് യെച്ചൂരി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കൂടി ആര്.എസ്.എസ് സംഘപരിവാറിനെതിരെ നടത്തിയ ആരോപണത്തിനെതിരെയാണ് പരാതി.
തന്നെ ആക്രമിച്ചത് ആര്.എസ്.എസ്, സംഘപരിവാര്‍ അല്ല എന്ന് വ്യക്തമായിട്ടും അത്തരത്തില്‍ വ്യാജപ്രചാരണം നടത്തിയ യെച്ചൂരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് വി.വി രാജേഷ് പരാതി നല്‍കിയിരിക്കുന്നത്.
Discussion about this post