ലോര്‍ഡ്സ്: വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ഇരുടീമുകളും മാറ്റമില്ലാതെയാണ് കളിക്കാനിറങ്ങുന്നത്. ശാരീരിക്ഷക്ഷമത വീണ്ടെടുത്ത ഹര്‍മന്‍പ്രീത് നാലാം നമ്പറില്‍ കളിക്കും.
‘ആദ്യം ബാറ്റു ചെയ്യാനായിരുന്നു ഞങ്ങളുടെയും തീരുമാനം. സീമേഴ്സ് ഫോമില്‍ തിരിച്ചെത്തിയത് ആശ്വാസമാണ്.’ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ടോസിന് ശേഷം പ്രതികരിച്ചു. ഇന്ന് എന്ത് സംഭവിച്ചാലും അതൊരു സ്പെഷ്യല്‍ ദിവസമായിരിക്കുമെന്നാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് പ്രതികരിച്ചത്.
ഇന്ത്യ ഇത് രണ്ടാം തവണയാണ് ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്കു മുമ്പ് ഫൈനല്‍ കളിച്ചപ്പോള്‍ മിതാലി ടീമിലുണ്ടായിരുന്നു. ഇംഗ്ലണ്ടിനെ തോല്പിച്ച് കിരീടനേട്ടത്തോടെ ക്രിക്കറ്റിനോട് വിട പറയാനൊരുങ്ങുകയാണ് മിതാലിയും ജുലന് ഗോസ്വാമിയും.
Discussion about this post