ലാവ്ലിന് കേസില്‍ ഒന്‍പത് പ്രതികളെ കുറ്റവിമുകത്മാക്കിയ തിരുവന്തപുരം സിബിഐ കോടതി ഉത്തരവ് അതേ പടി ഹൈക്കോടതി അംഗീകരിക്കാതിരുന്നത് സിബിഐയ്ക്ക് നേട്ടമായി. ലാവ്ലിന് കമ്പനിയുമായുള്ള ഇടപാടില്‍ യാതൊരു അഴിമതിയും ഇല്ല, കരാര്‍ സുതാര്യമാണ് എന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും വാദമാണ് പൊളിഞ്ഞത്. അന്നത്തെ കെഎസ്ഇബി ചെയര്മാന് ഉള്‍പ്പടെ ഉള്ള ഉദ്യോഗസ്ഥരെ കുറ്റവിമക്തരാക്കാനാവില്ല എന്ന ഹൈക്കോടതി ഉത്തരവ് കേസ് നിലനില്‍ക്കുന്നതാണ് എന്ന സിബിഐ വാദത്തിന് ശക്തി പകരും.
പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ഹൈക്കോടതി ശരിവെച്ചുവെങ്കിലും സിബിഐ ഇതിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമ്പോള്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനുള്ള അനുമതി സിബിഐ വാദത്തിന് തുണയാകും. പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തല്‍ ഇക്കാര്യത്തില്‍ വിചാരണ വേണമെന്ന സിബിഐ നിലപാട് ശരിവെക്കുന്നതാണ്.
ലാവ്ലിന്് കരാര്‍ സംശയാസ്പദമാക്കുന്നതാണെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഉദ്യോഗസ്ഥരില്‍ മാത്രം പഴി ചാരി മറ്റുള്ളവര്‍ക്ക് കേസിന്റെ വിചാരണയില്‍ നിന്ന് രക്ഷപ്പെടാനാവുമോ എന്ന ചോദ്യവും ഇനിയുള്ള ദിവസങ്ങളില്‍ ഉയരും.
ലാവ്ലിന് കരാര്‍ സംശയാസ്പദമാക്കുന്നതാണെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഉദ്യോഗസ്ഥരില്‍ മാത്രം പഴി ചാരി മറ്റുള്ളവര്‍ക്ക് കേസിന്റെ വിചാരണയില്‍ നിന്ന് രക്ഷപ്പെടാനാവുമോ എന്ന ചോദ്യവും ഇനിയുള്ള ദിവസങ്ങളില്‍ ഉയരും.
ഹൈക്കോടതി പൂര്‍ണമായും തിരിച്ചടിയല്ല എന്നാണ് സിബിഐ നിലപാട്. പിണറായ വിജയനെയും മറ്റ് രണ്ട് പേരെയും കുറ്റവിമുക്തനാക്കിയെങ്കിലും കരാറില്‍ സംശയമുണ്ട് മറ്റ് പ്രതികളെ വിചാരണ ചെയ്യണം എന്നി ഉത്തരവുകള്‍ സിബിഐ നിലപാട് ശരിവെക്കുന്നതാണ്. കരാര്‍ വഴി സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായിരുന്നുവെന്നായിരുന്നു സിബിഐയുടെ വാദം
ഹൈക്കോടതി ഇത് ശരിവെച്ചിരിക്കുകയാണെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെതിരെ ഉടന്‍
മേല്‍കോടതിയെ സമീപിക്കുമെന്നും സിബിഐ അറിയിച്ചു.
സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ അപൂര്‍ണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. തുടര്‍ന്ന് റിവിഷന്‍ ഹര്‍ജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സുപ്രീംകോടതി അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനായി ഹൈക്കോടതിയില്‍ ഹാജരായത്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാര്‍ ലാവ്ലിന് കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.
Discussion about this post