ആലപ്പുഴ: ബിഡിജെഎസ് എന്‍ഡിഎ വിട്ട് ഇടുതുമുന്നണിയില്‍ ചേരണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളത്തില്‍ ബിജെപി പ്രൈവറ്റ് കമ്പനിയായി മാറിയെന്നും പിണറായി വിജയന് പത്ത് വര്‍ഷം കേരളം ഭരിക്കുമെന്നും നടേശന് പറഞ്ഞു. ചേര്‍ത്തലയില്‍ ഇന്ന് എന്‍ഡിഎ യോഗം ചേരാനിരിക്കെയാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. എന്‍ഡിഎ യോഗത്തില്‍ കുമ്മനം രാജശേഖരന് നടത്താനിരിക്കുന്ന ജനരക്ഷാ യാത്രിയിലേക്ക് ബിഡിജെഎസിനെ ക്ഷണിക്കും.
Discussion about this post