കൊച്ചി: കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇന്ന് കേരളത്തിലെത്തും. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന കണ്ണന്താനത്തിന് വന്‍ സ്വീകരണമാണ് ബി.ജെ.പി ഒരുക്കുന്നത്.
രാവിലെ 9.30ന് നെടുമ്പാശ്ശേരിയില്‍ എത്തുന്ന മന്ത്രിയെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് ജന്മനാടായ കോട്ടയം മണിമലയിലേക്ക് പോകുന്ന കണ്ണന്താനത്തിന് വിവിധ ഇടങ്ങളില്‍ സ്വീകരണം നല്‍കും.
തുടര്‍ന്ന് കോട്ടയം ജില്ലയിലും റോഡ് ഷോയടക്കമുളള സ്വീകരണ പരിപാടികള്‍ പാര്‍ട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലാ കമ്മിറ്റിയുടെ സ്വീകരണത്തിനുശേഷം ജന്മനാടായ കാഞ്ഞിരപ്പള്ളിയിലേക്കു പോകും. ഉച്ചയ്ക്ക് 1.30നു ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.എസ്.ശ്രീധരന്‍പിള്ള റോഡ് ഷോ ഉദ്ഘാടനം ചെയ്യും. ഒന്‍പതു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് ഷോ കണ്ണന്താനത്തിന്റെ വീടിനു സമീപം മണിമലയില്‍ സമാപിക്കും. 12നു തിരുനക്കര ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 15നു കാഞ്ഞിരപ്പള്ളി പൗരാവലി സ്വീകരണം നല്‍കും.
Discussion about this post