തിരുവനന്തപുരം: ഹൈന്ദവ വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ തലക്കെട്ട് നല്കി കൈരളി ചാനലില്‍ സംപ്രേക്ഷണം ചെയ്ത ‘തെണ്ടികളുടെ ദൈവം’ എന്ന പരിപാടിയ്ക്ക് വിശദീകരണവുമായി ദേശാഭിമാനി പത്രത്തിലെ റസിഡന്റ് എഡിറ്റര്‍ പി.എം മനോജ് രംഗത്ത്. മനുഷ്യനെയും മനുഷ്യത്വത്തെയും സൂചിപ്പിക്കുന്നതാണ് തെണ്ടി എന്ന പദം എന്നാണ് മനോജിന്റെ വാദം. അതിനെ സംഘി എന്ന അശ്ലീലത്തോട് ചേര്‍ത്തു വായിക്കരുതെന്ന് മനോജ് പറയുന്നു. കൈരളി ചാനലിലെ പ്രതിവാര പരിപാടിയായ കേരള എക്സ്പ്രസിലായിരുന്നു ഓച്ചിറയിലെ അമ്പലത്തെ കുറിച്ച് അവതരിപ്പിച്ചത്.
പ്രതിഷ്ഠയും അമ്പലവുമില്ലാതെ ആല്‍ത്തറയില്‍ അഗതികള്‍ക്ക് അഭയം കൊടുക്കുന്ന അഗതി ക്ഷേത്രമാണ് ഓച്ചിറ. ഈ ക്ഷേത്രത്തെ ആണ് പരിപാടിയില്‍ തെണ്ടികളുടെ ദൈവം എന്ന് വിളിച്ച് അധിക്ഷേപിച്ചത്.
കേരളത്തിലെ വളരെ പഴയ ബുദ്ധമത കേന്ദ്രമായിരുന്നു ഓച്ചിറ. ക്ഷേത്രവും പ്രതിഷ്ഠയുമില്ലാത്ത ആരാധനാ സങ്കല്‍പ്പം. അത് ഓങ്കാര മൂര്‍ത്തിയായ പരബ്രഹ്മമോ പരമശിവനോ ആയത് പില്ക്കാല ചരിത്രപരിണാമമാണ്. കുടില്‍കെട്ടി ഭജനംപാര്പ്പാണ് ഓച്ചിറയിലെ പ്രധാന പ്രാര്‍ത്ഥന.
ഹിന്ദുമതത്തെ അപമാനിച്ചും ഓച്ചിറ പരബ്രഹ്മത്തെ അവഹേളിച്ചുമുള്ള ചാനല്‍ പരിപാടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
പി എം മനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്
മനുഷ്യനെയും മനുഷ്യത്വത്തെയും സൂചിപ്പിക്കുന്നതാണ് തെണ്ടി എന്ന പദം. അതിനെ സംഘി എന്ന അശ്ലീലത്തോട് ചേർത്തു വായിക്കരുത്.
[fb_pe url=”https://www.facebook.com/manojdbi/posts/1443990245678338″ bottom=”30″]
Discussion about this post