ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പണമിടപാട് പദ്ധതിയായ ജന്‍ധന്‍ യോജന പാവപ്പെട്ടവരെ സമ്പന്നരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഇതുവരെ സമ്പന്നരുടെ സമൃദ്ധി മാത്രമാണ് നമ്മള്‍ക്ക് കാണാനായത്. ഇനി മുതല്‍ പാവപ്പെട്ടവരുടെ സമൃദ്ധിയും കാണാനാകും-മോദി പറഞ്ഞു.
14 ആയിരം കോടി രൂപയാണ് ജന്‍ധന്‍ യോജനയില്‍ നിക്ഷേപിക്കുന്നതെന്നും മോദി വിശദീകരിച്ചു. അടുത്ത ഇരുപത് വര്‍ഷത്തെ സാമ്പത്തിക നയങ്ങള്‍ ചേര്‍ത്ത് പദ്ധതി തയ്യാറാക്കണമെന്നും മോദി റിസര്‍ബ് ബാങ്കിനോട് ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി രണ്ടു മാസത്തിലൊരിക്കല്‍ കൂടിക്കാഴ്ച നടത്തുമെന്നും മോദി പറഞ്ഞു. മുംബൈയില്‍ റിസര്‍വ് ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മോദി.
സാമ്പത്തീക തൊട്ടുകൂടായ്മ അകറ്റാനുള്ള നടപടിയെന്നാണ് കഴിഞ്ഞ ഓഗസ്റ്റില്‍ എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി ജന്‍ധന്‍ യോജനയെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിശേഷണം. ഓരോ സാധാരണക്കാരനും ആറ് മാസത്തിനുള്ളില്‍ ഒരു ബാങ്ക് അക്കൗണ്ട് എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഡെബിറ്റ് കാര്‍ഡോട് കൂടിയ സീറോ ബാലന്‍സ് അക്കൗണ്ട്, ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് പോളിസി, മുപ്പതിനായിരം രൂപയുടെ സൗജന്യ ചികിത്സ ഇന്‍ഷൂറന്‍സ് എന്നിവയടങ്ങിയതാണ് പദ്ധതി.
Discussion about this post