കുന്നംകുളം: ചന്ദ്രബോസിനെ നിസാം കൊലപ്പെടുത്തിയത് മുന്‍ വൈരാഗ്യം കാരണമെന്ന് കുറ്റപത്രം. അസമയത്തെ നിസാമിന്റെ വരവ് ചോദ്യം ചെയ്!തതു മുതല്‍ മുന്‍ വൈരാഗ്യമുണ്ട്. ചന്ദ്രബോസിനെ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ശോഭ സിറ്റിയ്ക്ക് മുനന്പില്വച്ച് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചും, മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസില്‍ കുന്നംകുളം മജിസ്ട്രട്ട് കോടതിയില്‍ പെരുമ്പാവൂര്‍ സിഐയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
65 ദിവസത്തിനുള്ളില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. 108 സാക്ഷികള്‍, 32 ലധികം ശാസ്ത്രീയ തെളിവുകള്‍ എന്നിവ അടങ്ങിയതാണ് കുറ്റപത്രം. നിസാമിന്റെ ഭാര്യ അമല്‍ 14 ാം സാക്ഷിയാണ്. ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയും സാക്ഷിപ്പട്ടികയിലുണ്ട്.
Discussion about this post