പ്രശസ്ത ടിബറ്റന്‍ ആത്മീയാചാര്യന് ദലൈലാമ ഈ മാസം 17 ന് മണിപ്പൂര്‍ സന്ദര്‍ശിക്കും. അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ദലൈലാമ എത്തുന്നത്. ഇംഫാലില്‍ നടന്ന യോഗത്തില്‍ നിയമസഭാ സ്പീക്കര്‍ യുനം ഖേംചന്ദ് ആത്മീയാചാര്യന് ദലൈലാമയുടെ സന്ദര്‍ശന വിവരം പ്രഖ്യാപിച്ചു.
മ്യാന്മര് ഉള്‍പ്പെടെ തെക്ക്കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ബുദ്ധസന്യാസികള്‍ സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് ദലൈലാമ അരുണാചല്‍പ്രദേശ് സന്ദര്‍ശിച്ചത് ചൈന എതിര്‍ത്തിരുന്നു
Discussion about this post